kerala-logo

രേണുകാ സ്വാമി കൊലക്കേസ്; കന്നട സൂപ്പര്‍ താരം ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

Table of Contents


രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം.കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കൂട്ടുപ്രതിയും ദർശന്‍റെ പങ്കാളിയുമായ പവിത്ര ഗൗഡയ്ക്കും കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. നിലവിൽ ആരോഗ്യകാരണങ്ങൾ കാണിച്ച് ഇടക്കാലജാമ്യത്തിലിറങ്ങിയ ദർശൻ ആശുപത്രിയിൽ ചികിത്സയിലാണ്.
നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമെന്ന് കാട്ടി ജാമ്യത്തിലിറങ്ങിയ ദർശന്‍റെ രക്തസമ്മർദ്ദത്തിന്‍റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് ഡോക്ടർമാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദർശന്‍റെ ഇടക്കാലജാമ്യം കോടതി നീട്ടി നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ 7-നാണ് പങ്കാളിയായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് രേണുകാസ്വാമിയെന്ന ആരാധകനെ ദർശനും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
മൃതദേഹം ചവറുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുണ്ടാ സംഘത്തിലെ ചിലർ ദർശനുമായി പ്രതിഫലത്തിന്‍റെ പേരിൽ തെറ്റി പൊലീസിൽ കീഴടങ്ങിയതാണ് കേസിൽ വഴിത്തിരിവായത്. ജൂൺ 11-ന് അറസ്റ്റിലായ ദർശൻ ഇക്കഴിഞ്ഞ ഒക്ടോബർ 30 വരെ രണ്ട് ജയിലുകളിലായി അഴിക്കുള്ളിൽ കഴിഞ്ഞ ശേഷമാണ് ഇടക്കാലജാമ്യം നേടി പുറത്തിറങ്ങിയത്.
അല്ലു അർജുന്‍റെ അറസ്റ്റ്; തിരക്കിട്ട നീക്കവുമായി പൊലീസ്, തടിച്ചുകൂടി ആരാധകർ, അറസ്റ്റിനെ എതിർത്ത് ബിആര്‍എസ്

Kerala Lottery Result
Tops