വരുൺ ധവാൻ നായകനായെത്തുന്ന ബേബി ജോൺ എന്ന ക്രിസ്മസ് ചിത്രത്തിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്തുവന്നു. വരുണിന് 25 കോടിയും കീർത്തി സുരേഷിന് 4 കോടിയുമാണ് പ്രതിഫലം.
മുംബൈ: വരുണ്‍ ധവാന് പ്രധാന വേഷത്തില്‍ എത്തുന്ന ക്രിസ്മസ് ചിത്രമാണ് ബേബി ജോണ്‍. തമിഴിലെ വിജയ്യുടെ ഹിറ്റ് ചിത്രം തെറിയുടെ റീമേക്കാണ് ചിത്രം. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ചിത്രത്തിലെ ക്യാമിയോ റോളില്‍ സല്മാന് ഖാന് എത്തുന്നു എന്നത് ചിത്രത്തിന്റെ വലിയ പ്രത്യേകതയായി ഇതിനകം വന്നിട്ടുണ്ട്.
ബേബി ജോണ്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് തെറി സംവിധായകനായ അറ്റ്ലിയാണ്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷ് എത്തുന്നു. കീര്‍ത്തിയുടെ ആദ്യത്തെ ബോളിവുഡ് പടമാണ് ഇത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നേരത്തെ ചിത്രത്തിലെ മെനേ മടക്ക എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. അതീവ ഗ്ലാമറസ് ലുക്കിൽ വരുൺ ധവാനൊപ്പം നൃത്തം ചെയ്യുന്ന കീർത്തി സുരേഷാണ് ഈ ഗാനത്തില്‍ ഉണ്ടായിരുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളുടെ ശമ്പള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷോബിസ്ഗലൂർ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ചിത്രത്തിലെ നായകനായ വരുണ്‍ ധവാന് 25 കോടിയാണ് ബേബി ജോണിലെ പ്രതിഫലം. നേരത്തെ അമസോണ്‍ സീരിസ് ഹണി ബണ്ണിയില്‍ 20 കോടി വരുണ്‍ പ്രതിഫലം വാങ്ങിയിരുന്നു.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷിന് പ്രതിഫലം 4 കോടി രൂപയാണ്. പ്രധാന വില്ലനായി എത്തുന്ന ജാക്കി ഷ്രോഫിന് 1.5 കോടിയാണ് പ്രതിഫലം. വാമിഖ ഗബ്ബിക്ക് 40 ലക്ഷമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡിസംബര്‍ 25നാണ് ചിത്രം പുറത്തിറങ്ങുന്നത്.
കിടുക്കി ആ ക്യാമിയോ റോള്‍; ‘തെറി’ ഹിന്ദിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്, ബേബി ജോണ്‍ ട്രെയിലര്‍
‘അല്ലു ചെയ്തത് കണ്ടുപഠിക്ക്; വീണ്ടും മലയാളത്തിന് അപമാനം?’: ‘ബേബി ജോണ്‍’ ഗാനത്തിനെതിരെ ട്രോള്‍
