kerala-logo

“എന്‍റെ സീരിസില്‍ നിന്നും കടം എടുത്തതല്ലെ ആ പടം” ലക്കി ഭാസ്കര്‍ നിര്‍മ്മാതാവിന് ബോളിവുഡില്‍ നിന്നും തിരിച്ചടി

Table of Contents


പുഷ്പ 2 വന്‍ വിജയമായതിനെ തുടര്‍ന്ന് നാഗ വംശി നടത്തിയ പരാമര്‍ശത്തിനെതിരെ ഹന്‍സല്‍ മേത്ത രംഗത്ത്. ലക്കി ഭാസ്കര്‍ തന്‍റെ സ്കാം 1992 എന്ന സീരിസില്‍ നിന്നും കോപ്പിയടിച്ചതാണെന്നും ഹന്‍സല്‍ ആരോപിച്ചു.
ചെന്നൈ: പുഷ്പ 2: ദി റൂൾ എന്ന ചിത്രം ഒറ്റ ദിവസം കൊണ്ട് 80 കോടിയിലധികം കളക്ഷൻ നേടിയതിന് ശേഷം “മുംബൈ ഉറങ്ങിയില്ലെന്ന” തെലുങ്ക് നിർമ്മാതാവ് നാഗ വംശിയുടെ അഭിപ്രായ പ്രകടനത്തില്‍ എതിര്‍പ്പുമായി ബോളിവുഡ് സംവിധായകന്‍ ഹൻസൽ മേത്ത രംഗത്ത്. ചൊവ്വാഴ്ച എക്‌സിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. ബോളിവു‍ഡ് നിര്‍മ്മാതാവ് ബോണി കപൂർ ഉൾപ്പെടെയുള്ളവർക്കൊപ്പം ഗലാറ്റ പ്ലസ് നിർമ്മാതാക്കളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ചയിലാണ് വംശി ഇത്തരം ഒരു അഭിപ്രായം പങ്കുവച്ചത്. ഇതിന്‍റെ ക്ലിപ്പ് പങ്കുവച്ചാണ് ഹന്‍സല്‍ മേത്ത എതിനെ എതിര്‍ത്ത് പോസ്റ്റിട്ടത്.
നാഗ വംശിയെ അഹങ്കാരി എന്നാണ് ഹൻസാൽ തന്‍റെ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. വംശി നിര്‍മ്മാതാവായ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രം ലക്കി ഭാസ്‌കർ തന്‍റെ സീരിസായ സ്‌കാം 1992 – ദി ഹർഷദ് മേത്ത സ്റ്റോറിയില്‍ നിന്നും കടം കൊണ്ടതാണെന്നും ഹന്‍സല്‍ മേത്ത ആരോപിച്ചു.
ഹൻസാൽ എഴുതി “ഈ വ്യക്തി മിസ്റ്റർ നാഗ വംശി വളരെ അഹങ്കാരിയായിരുന്നു, ഇപ്പോൾ അവൻ ആരാണെന്ന് എനിക്കറിയാം: നിർമ്മാതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ലക്കി ഭാസ്‌കർ സ്കാം പരമ്പരയിൽ നിന്ന് ഉദാരമായി കടമെടുത്തതാണ്. ഞാൻ ഇത് പറയുന്നതിന് കാരണം എനിക്ക് സന്തോഷമുള്ളതിനാലാണ്. കഥകള്‍ നന്നായാല്‍ ഭാഷയോ, ദേശമോ വ്യത്യാസം ഇല്ലാതെ അത് വിജയിക്കും”
“എല്ലാവരും വിജയിക്കുന്നു. ആരും വലുതല്ല. ഞാന്‍ വലുതാണ് എന്ന ആഖ്യാനം വിനാശകരമാണ്. അഹങ്കാരം അതിലും മോശമാണ്. 2025 ൽ കാണാം.” ഹന്‍സല്‍ മേത്ത തന്‍റെ എക്സ് പോസ്റ്റ് അവസാനിപ്പിക്കുന്നു.
അടുത്തിടെ അല്ലു അർജുൻ ചിത്രത്തെക്കുറിച്ച് വംശി പറഞ്ഞത് “പുഷ്പ 2 ഒറ്റ ദിവസം കൊണ്ട് 80 കോടിയിലധികം സമ്പാദിച്ചതിന് ശേഷം മുംബൈ മുഴുവൻ ഉറങ്ങിയില്ല”. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ എക്‌സിൽ പോസ്റ്റ്  പങ്കുവെച്ചുകൊണ്ട് ഹൻസൽ  “ശാന്തനാകൂ സുഹൃത്തേ, നിങ്ങൾ ആരായാലും… ഞാൻ മുംബൈയിലാണ് താമസിക്കുന്നത്. നന്നായി ഉറങ്ങുന്നു.” എന്നാണ് എഴുതിയത്.
‘ലക്കി ഭാസ്കറി’നെ പോലെ പണമുണ്ടാക്കണം, കാറും വീടും വാങ്ങണം; ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾ
ഒടിടിയിലെത്തി 4 ദിനങ്ങള്‍; ബുക്ക് മൈ ഷോയില്‍ ഇപ്പോഴും ട്രെന്‍ഡിംഗ്! അപൂര്‍വ്വ നേട്ടവുമായി ‘ലക്കി ഭാസ്‍കര്‍’

Kerala Lottery Result
Tops