kerala-logo

അടുത്ത 100കോടി തൂക്കാൻ നസ്ലെൻ; ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ – ഫസ്റ്റ്ലുക്ക് ഇറങ്ങി !

Table of Contents


ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഒരു കോമഡി സ്പോർട്സ് ഡ്രാമയാണ്.
കൊച്ചി: ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
100 കോടി നേടിയ പ്രേമലു, വിജയം നേടിയ അയാം കാതലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലെൻ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഒരു കോമ‍ഡി സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്.
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
A post shared by Planb motion pictures (@planbmotionpictures)
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോ​ഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോ​ഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
‘പ്രേമവും പൈങ്കിളിയും വിട്ട് ട്രാക്ക് മാറ്റിയോ മച്ചാന്‍’: നസ്ലെന്‍റെ പുതിയ ലുക്കില്‍ ഞെട്ടി മോളിവുഡ് !
വ്യത്യസ്തമായ ചിത്രങ്ങള്‍, പണപ്പെട്ടി നിറച്ച് മോളിവുഡ് – മലയാള സിനിമ 2024

Kerala Lottery Result
Tops