kerala-logo

എന്ത് കൊടുത്താൽ മതിയാകും..; റോഷാക്കിന് മമ്മൂട്ടിയുടെ റോളക്സ് രേഖാചിത്രത്തിന് ആസിഫ് തിരിച്ചെന്ത് കൊടുക്കും ?

Table of Contents


ജനുവരി 9ന് ആണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം റിലീസ് ചെയ്തത്.
ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇതിനകം പ്രേക്ഷക സ്വീകാര്യത നേടി കഴി‍ഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രസൻസും ഏറെ ചർച്ചയാകുകയാണ്. മമ്മൂട്ടി സമ്മതം അറിയിച്ചില്ലായിരുന്നുവെങ്കിൽ രേഖാചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് നേരത്തെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. സിനിമ ഹിറ്റ് ചാർട്ടിൽ ഇടംനേടിയതിന് പിന്നാലെ മമ്മൂട്ടിയ്ക്ക് എന്ത് സമ്മാനമാകും കൊടുക്കുക എന്ന ചോദ്യത്തിന് ആസിഫ് അലി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
റോഷാക് എന്ന ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി, ആസിഫ് അലിക്ക് റോളക്സ് സമ്മാനമായി നൽകിയിരുന്നു. റോഷാക്കിന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു ഇത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു യുട്യൂബ് ചാനൽ അവതാരകന്റെ ചോ​ദ്യം. മമ്മൂട്ടിയ്ക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചപ്പോൾ, “ഞാൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ല. അദ്ദേഹത്തിന് എന്ത് കൊടുത്താൻ മതിയാകും. എനിക്ക് കൊടുക്കാൻ പറ്റിയതായി ഒന്നുമില്ല എന്നതാണ്. മെറ്റീരിയലുകളായി അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലാത്തതായി ഒന്നുമില്ലെന്ന് തോന്നുന്നു. കൊടുക്കാൻ പറ്റുന്നത് മെറ്റീരിയലൈസിഡ് ചെയ്യാൻ പറ്റാത്ത ചില വാക്കുകളായിരിക്കാം. അതിനപ്പുറത്തുള്ളതാണ് മമ്മൂക്ക ഈ സിനിമയ്ക്ക് വേണ്ടി ചെയ്തത്. ഒന്നും കൊടുത്ത് നന്ദി പറയാൻ പറ്റില്ല. എന്ത് കൊടുത്താലും അത് ചെറുതായി പോകും”, എന്നാണ് ആസിഫ് അലി നൽകിയ മറുപടി.
മാളികപ്പുറം, 2018, ഇപ്പോൾ രേഖാചിത്രവും; മികവിന്‍റെ പ്രൊഡക്ഷൻ രേഖപ്പെടുത്തി കാവ്യ ഫിലിം കമ്പനി
ജനുവരി 9ന് ആണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം റിലീസ് ചെയ്തത്. ഇതുവരെ ഇന്ത്യയിൽ നിന്നും ചിത്രം നേടിയ നെറ്റ് കളക്ഷൻ 7.32 കോടിയാണ്. ആദ്യദിനം  1.9 കോടി നേടിയ ചിത്രം രണ്ടാം നാൾ 2.2  കോടിയും മൂന്നാം ദിനമായ ശനിയാഴ്ച 3.22 കോടിയുമാണ് നേടിയത്. വരും ദിവസങ്ങളിലും രേഖാചിത്രം മിന്നിക്കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.  മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Kerala Lottery Result
Tops