kerala-logo

ഗെയിം ചേഞ്ചര്‍ നേടിയത് എത്ര? തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ?

Table of Contents


ഗെയിം ചേഞ്ചര്‍ തിങ്കളാഴ്‍ച നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
രാം ചരണ്‍ നായകനായി വന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷങ്കര്‍ ആണ്. ഗെയിം ചേഞ്ചര്‍ ഓപ്പണിംഗില്‍ 186 കോടി രൂപയാണ്  നേടിയിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നത്. അത് ശരിയല്ലെന്ന് തുടര്‍ന്ന് വിവിധ സിനിമാ അനലിസ്റ്റുകളും അഭിപ്രായപ്പെട്ടു. വൻ പരാജയമാണ് ചിത്രം നേരിടുന്നത്. തിങ്കളാഴ്‍ചയും അത്ര മികച്ച ഒരു കളക്ഷനല്ല നേടിയിരിക്കുന്നത്.
ഗെയിം ചേഞ്ചര്‍ തിങ്കളാഴ്‍ച 7.65 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഭാഷകളും ചേര്‍ന്നുള്ള കണക്കാണിത്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കുന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്. രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.
സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനായി രാം ചരണാണ് എത്തുന്നത്. ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം. ബുച്ചി ബാബുവിന്റേ ചിത്രത്തില്‍ നായികാ കഥാപാത്രം ജാൻവി കപൂറാണ്. ചിത്രം എപ്പോഴായിരിക്കും പ്രദര്‍ശനത്തുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു. അതിനാല്‍ വലിയ പ്രതീക്ഷയുള്ള ചിത്രവുമാണ്.
Read More: എന്താണ് ബാലയ്യയ്‍ക്ക് സംഭവിക്കുന്നത്?, തിങ്കളാഴ്‍ച കളക്ഷനില്‍ വൻ ഇടിവ്, ഡാകു മഹാരാജിന് തിയറ്ററില്‍ തകര്‍ച്ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops