സലാം ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ഇഴ’ ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും. മുസ്ലിം മത വിഭാഗത്തിൽ നടക്കുന്ന ചില അനാചാരങ്ങളെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
കൊച്ചി: സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ‘ഇഴ’ ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലേക്ക്.നവാഗതനായ സിറാജ് റെസ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ പ്രീവ്യൂ ഷോ കഴിഞ്ഞ ദിവസം എറണാകുളം വനിത-വീനിത തിയേറ്ററിൽ നടന്നു.
തുടർന്ന് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്ന കലാഭവൻ നവാസ്, രഹ്ന നവാസ്, സംവിധായകൻ സിറാജ്, നിർമ്മാതാവ് സലീം മുതുവമ്മൽ എന്നിവർ മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. നീണ്ട ഇടവേളക്ക് ശേഷം പഴയകാല അഭിനേത്രിയും നവാസിന്റെ ഭാര്യയുമായ രഹ്ന നവാസ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഇഴ. മുസ്ലിം മത വിഭാഗത്തിൽ നടക്കുന്ന ചില അനാചാരങ്ങളെയാണ് ഇഴ പറഞ്ഞു വയ്ക്കുന്നത്.
എന്നാൽ ഇത് ഒരു മത വിഭാഗത്തെയും ഹനിക്കുന്നില്ലെന്നും തനിക്ക് പറയാനുള്ളതാണ് – മതത്തിലെ അനാചാരങ്ങള്‍ക്കെതിരായ ഒരു ഇതിവൃത്തമാണ് ഇഴയുടെത് എന്നാല്‍ ഏതെങ്കിലും മതവിശ്വാസത്തെ ഹനിക്കുന്ന ഉള്ളടക്കം അല്ലെന്ന് സംവിധായകൻ സിറാജ് പറഞ്ഞു. ഒപ്പം ഓരോ മനുഷ്യന്റെ കാഴ്ചപ്പാടിനെയാണ് തുറന്നുകാണിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇത്തരത്തിൽ കണ്ടന്റ് വാല്യൂയുള്ള ചിത്രങ്ങളെ പ്രേക്ഷകർ തിയേറ്ററിൽ കണ്ട് സപ്പോർട്ട് ചെയ്താൽ മാത്രമേ നിർമാതാക്കൾ ഇത്തരത്തിലുള്ള സിനിമകൾ ചെയ്യാൻ മുന്നിലോട്ട് വരുകയൊള്ളുവെന്നും സിറാജ് പറഞ്ഞു.
സിനിമയിലെ കണ്ടന്റ് പുറത്ത് ചർച്ച വിഷയം ആക്കേണ്ടതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് ഇത്തരം ഒരു പ്രോജക്ടിനെ സപ്പോർട്ട് ചെയ്യാൻ ഒപ്പം നിൽക്കുന്നതെന്ന് നിർമാതാവ് സലാം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. തിരിച്ചു വരവ് നല്ലൊരു സിനിമയിലൂടെയാവണമെന്നുള്ളത് കൊണ്ടാണ് ഇത്രയും വർഷം ഇടവേള എടുത്തതെന്ന് രഹ്ന പറഞ്ഞു.
2002ൽ ഇറങ്ങിയ നീലാകാശം നിറയെ എന്ന ചിത്രത്തിലാണ് രഹ്നയ്ക്കൊപ്പം അവസാനമായി അഭിനയിച്ചത് വർഷങ്ങൾക്കിപ്പുറം ഭാര്യ ഭർത്താവായി തന്നെ ബിഗ് സ്ക്രീനിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരുപാട് പ്രശ്ങ്ങളിലൂടെ കടന്നു പോകുന്ന ഷൗക്കത്ത് എന്ന കഥാപാത്രം ഒരുപാട് പേർക്ക് കണക്ട് ചെയ്യാൻ സാധിക്കുമെന്ന് കലാഭവൻ നവാസ് പറഞ്ഞു.
ഒപ്പം ഒരു കുടുംബത്തിൽ തന്നെ പല ചിന്തകളിൽ ജീവിക്കുന്നവരുണ്ട്, അന്തമായ വിശ്വാസങ്ങളെയാണ് ഇഴ തുറന്നു കാണിക്കുന്നത്. പ്രീവ്യൂ കണ്ടവരെല്ലാം സിനിമയെ പ്രശംസിച്ചിരുന്നു. ഇത്തരത്തിലുള്ള സിനിമകൾ വിജയിച്ചാൽ മാത്രമേ ഇങ്ങനെയുള്ള സിനിമകൾ ഇനി സംഭവിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇഴ റിലീസിന് എത്തുമ്പോൾ എല്ലാവരും തിയേറ്ററിൽ പോയി തന്നെ കാണണമെന്ന് നവാസ് പറഞ്ഞു.
ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകിയിരിക്കുന്നത് സംവിധായകൻ സിറാജ് തന്നെയാണ്.പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, ക്യാമറ -ഷമീർ ജീബ്രാൻ, എഡിറ്റിംഗ് ബിൽഷാദ്, ബി ജി എം ശ്യാം ലാൽ, പി ആർ ഒ എം കെ ഷെജിൻ.
കേന്ദ്ര കഥാപാത്രങ്ങളായി കലാഭവന്‍ നവാസും റഹനയും; ‘ഇഴ’ ടീസര്‍
‘ഗോഡ് ഓഫ് ലവ്’ ആകാന്‍ സിമ്പു; പുതിയ ചിത്രത്തിന്റെ ഗംഭീര പ്രഖ്യാപനം
