kerala-logo

എഡ് ഷീരനും എ.ആർ റഹ്മാനും ഒന്നിച്ച് വേദിയില്‍: ആവേശത്തില്‍ ആരാധകര്‍

Table of Contents


എഡ് ഷീരന്‍റെ ചെന്നൈയിലെ കണ്‍സേര്‍ട്ടില്‍ എആർ റഹ്മാന്‍ അതിഥിയായി എത്തി. ഷീരാന്‍റെ ഷേപ്പ് ഓഫ് യുവും റഹ്മാന്‍റെ ഉർവശി ഉർവ്വശിയും മാഷപ്പ് ചെയ്ത് ഇരുവരും വേദിയില്‍ അവതരിപ്പിച്ചു.
ചെന്നൈ: എഡ് ഷീരന്‍റെ ചെന്നൈയിലെ കണ്‍സേര്‍ട്ടില്‍ അവിസ്മരണീയമായ നിമിഷം. ഇതിഹാസ സംഗീത സംവിധായകന്‍  എആർ റഹ്മാന്‍ വേദിയില്‍ എത്തിയതാണ് ശരിക്കും ആരാധകരെ ഞെട്ടിച്ചത്. സർപ്രൈസായി നടന്ന അവതരണത്തില്‍  ഷീരാന്‍ ഗ്ലോബൽ ഹിറ്റായ ഷേപ്പ് ഓഫ് യുവും, റഹ്മാന്‍റെ ക്ലാസിക് ഉർവശി ഉർവ്വശിയും മാഷപ്പ് ചെയ്ത് വേദിയില്‍ അവതരിപ്പിച്ചു.
എഡ് ഷീരൻ ഷേപ്പ് ഓഫ് യു പാടിയപ്പോൾ, എആർ റഹ്മാൻ ഉർവശി ഉർവശി കോറസിനൊപ്പം ചേർന്നു. രണ്ട് സംഗീത ഇതിഹാസങ്ങൾ സഹകരിച്ചപ്പോൾ കാണികൾ ആവേശത്തിലായി. ഇതിന്‍റെ വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഈ കൂടിച്ചേരലിനോട് ആരാധകർ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.  ഒപ്പം ഈ പരിപാടി ലൈവ് കണ്ട പലരും തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തിലെ വലിയൊരു ഭാഗ്യം എന്നാണ് ചിലര്‍ പറയുന്നത്. ചെന്നൈ ഭാഗ്യം ചെയ്തു എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
A post shared by Ed Sheeran (@teddysphotos)
കണ്‍സേര്‍ട്ടിന് മുന്നോടിയായി എഡ് ഷീരൻ എ ആർ റഹ്മാനെയും മകൻ എ ആർ അമീനെയും കണ്ടിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. റഹ്മാന്‍ കീബോര്‍ഡ് വായിക്കുന്നത് ഷീരാന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും റഹ്മാന്‍ പങ്കുവച്ച ചിത്രങ്ങളില്‍ കാണാം.
ജനുവരി 30-ന് പൂനെയിൽ ആരംഭിച്ച എഡ് ഷീരന്‍റെ ഇന്ത്യന്‍ ടൂര്‍ ആറ് നഗരങ്ങളിലാണ് നടക്കുക. ചെന്നൈയിലെ ഷോയ്ക്ക് മുന്‍പ്. ബ്രിട്ടീഷ് ഗായകൻ പിന്നീട് ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിയിൽ ഫെബ്രുവരി 2-ന് പ്രകടനം നടത്തി. ബെംഗളുരു, ഷില്ലോങ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ അദ്ദേഹം ഷോ നടത്തും. ഗ്രാമി അവാര്‍ഡുകള്‍ അടക്കം നേടിയ ഗായകനാണ് ഷീരൻ.
വിരൽ തൊടും… ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സിനിമയിലെ രണ്ടാമത്തെ ഗാനം : ചിത്രം ഫെബ്രുവരി 7 ന്
‘അർജുനേ..’ എന്ന് വീണ്ടും നീട്ടിവിളിച്ച് ശ്രീതു; ‘മദ്രാസ് മലർ’ ഏറ്റെടുത്ത് പ്രേക്ഷകർ

Kerala Lottery Result
Tops