kerala-logo

നായകന്‍ ശ്രീനാഥ് ഭാസി; ‘പൊങ്കാല’ ഫൈനല്‍ ഷെഡ്യൂളിലേക്ക്

Table of Contents


എ ബി ബിനിൽ രചനയും സംവിധാനവും
തീര പ്രദേശത്തിൻ്റെ പ്രത്യേകിച്ചും ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പൊങ്കാല. ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഫെബ്രുവരി മധ്യത്തിൽ ആരംഭിക്കും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസി, യാമി സോന എന്നിവരുടെ പുതിയ ലുക്കിലുള്ള പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. ഒരു ഹാർബറിനെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കിയ രണ്ട് ഗ്രൂപ്പുകളുടെ കിടമത്സരവും പ്രതികാരവും പ്രണയവും സംഘർഷവുമൊക്കെയാണ് തികച്ചും റിയലിസ്റ്റിക്കായി  ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തീരപ്രദേശത്തിൻ്റെ യഥാർത്ഥ ജീവിതത്തിൻ്റെ ഒരു നേർരേഖ തന്നെയാവും ഈ ചിത്രംമെന്ന് അണിയറക്കാര്‍ പറയുന്നു. ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെന്നും.
അര ഡസനോളം വരുന്ന മികച്ച ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയിരിക്കും. അറുപത് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണവും പുതിയ തലമുറയിലെ ഒരു സംഘം മികച്ച അഭിനേതാക്കളുടെ സാന്നിദ്ധ്യവുമൊക്കെയായി വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ് മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സമ്പത്ത് റാം, സൂര്യ കൃഷ്, മാർട്ടിൻ മുരുകൻ, ഇന്ദ്രജിത്ത് ജഗജിത്ത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് കപിൽ കൃഷ്ണ, കലാസംവിധാനം കുമാർ എടക്കര, മേക്കപ്പ് അഖിൽ ടി രാജ്, നിശ്ചല ഛായാഗ്രഹണം ജിജേഷ് വാടി, സംഘട്ടനം രാജശേഖരൻ, മാഫിയ ശശി, പ്രഭു ജാക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയുഷ് സുന്ദർ, പബ്ലിസിറ്റി ഡിസൈനർ ആർട്ടോകാർപ്പസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്ട്സ് മോഹൻ. വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി സിനിമ ചിത്രീകരണം പൂർത്തിയാക്കും. പിആര്‍ഒ പി ആർ ഒ- എം കെ ഷെജിൻ.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; ‘ഏനുകുടി’യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops