kerala-logo

വീണ്ടും പ്രൈം വീഡിയോയ്‍ക്ക് ധനുഷ് ചിത്രം വമ്പൻ അപ്‍ഡേറ്റ്

Table of Contents


വീണ്ടും പ്രൈം വീഡിയോയ്‍ക്കൊപ്പം തമിഴ് താരം ധനുഷ്.
നിലാവുക്ക് എൻ മേല്‍ എന്നടി കോപം (നീക്ക്) പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. നീക്ക് എവിടെയായിരിക്കും ഒടിടിയില്‍ എന്ന വാര്‍ത്തയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്. നടൻ ധനുഷിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം ഫെബ്രുവരി 21ലേക്ക് റിലീസ് മാറ്റിയിരുന്നു.
ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും പ്രധാന പ്രത്യേകതയാണ്.
തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ  150 കോടിയില്‍ അധിക നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഞെട്ടിക്കുന്ന പ്രകടനം ധനുഷ് നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.
ധനുഷിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി രായൻ മാറിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടൻ ധനുഷ് പ്രിയങ്കരനായിരിക്കുന്നത് . സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ധനുഷ് ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ കാളിദാസ് ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പ്രിയ നടൻ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തിയത് എന്നതും ആകര്‍ഷണീയമാണ്.
Read More: നടി പാര്‍വതി നായര്‍ വിവാഹിതയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops