kerala-logo

‘വിദേശത്തെ പ്രതികരണം ചതിച്ചോ’: ഇന്ത്യയില്‍ പുതിയ ‘ക്യാപ്റ്റന്‍ അമേരിക്ക’ പടം ഏറ്റില്ലെ? കണക്കുകള്‍ !

Table of Contents


മാർവൽ സ്റ്റുഡിയോയുടെ പുതിയ സൂപ്പർഹീറോ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന് ഇന്ത്യയിൽ നിരാശാജനകമായ ഒപ്പണിംഗ്. ആദ്യ ദിവസം ചിത്രം 10 കോടി പോലും താണ്ടിയില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
മുംബൈ: മാർവൽ സ്റ്റുഡിയോയുടെ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർഹീറോ ചിത്രം ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന് ഇന്ത്യയിൽ നിരാശാജനകമായ ഒപ്പണിംഗ്. രാജ്യത്ത് ഫ്രാഞ്ചൈസിയുടെ വലിയ ആരാധക കൂട്ടം ഉണ്ടായിട്ടും ആദ്യ ദിവസം ചിത്രം 10 കോടി പോലും താണ്ടിയില്ലെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
4.3 കോടി രൂപയാണ് ആദ്യദിനത്തില്‍ ചിത്രം നേടിയത് എന്നാണ് ട്രാക്കറായ സാക്നില്‍.കോം പുറത്തുവിട്ട കണക്ക് പറയുന്നത്. ഇംഗ്ലീഷ് പതിപ്പ് 2.25 കോടിയും, ഹിന്ദി 1.5 കോടിയും, തെലുങ്കും തമിഴും യഥാക്രമം 0.2 കോടി, 0.35 കോടി എന്നിങ്ങനെയുമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. 19.75% ആണ് ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ച തീയറ്റര്‍ ഒക്യുപെന്‍സി.
നേരത്തെ മുൻകൂർ ബുക്കിംഗിൽ ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡിന് തണുപ്പന്‍ പ്രതികരണമായിരുന്നു. ഇന്ത്യയിൽ ഒരു മാർവൽ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്.  പാശ്ചാത്യ രാജ്യങ്ങളിൽ ചിത്രത്തിന്‍റെ പ്രിവ്യൂകള്‍ക്ക് ലഭിച്ച സമിശ്ര പ്രതികരണം ഇന്ത്യന്‍ ആരാധകരുടെ ചിത്രത്തിന് മുകളിലുള്ള ആവേശം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോഴും വളരെ സങ്കീര്‍ണ്ണമായ ഇതിവൃത്തം പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകർഷകമാക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് റിവ്യൂകള്‍ വന്നിട്ടുണ്ട് ചിത്രത്തിന്.  ടൈറ്റിൽ കഥാപാത്രമായി ആന്‍റണി മാക്കി എത്തുന്ന ചിത്രത്തിന് ആഗോളതലത്തിലും തണുപ്പന്‍ പ്രതികരണമാണെന്നാണ് സൂചന.
ഹാരിസൺ ഫോർഡ് അഭിനയിക്കുന്ന കേണല്‍ റോസിന്‍റെ റെഡ് ഹൾക്ക് എന്ന കഥാപാത്രം ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. . ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോർ, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ, ലിവ് ടൈലർ, ടിം ബ്ലേക്ക് നെൽസൺ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.
ലാറ കാര്‍പ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. നേരത്തെ മിസ് മാര്‍വല്‍, മാര്‍വല്‍സ് എന്നീ എംസിയു പ്രൊഡക്ടുകള്‍ക്ക് ഇവര്‍ സംഗീതം നല്‍കിയിരുന്നു.
60 കോടി ബജറ്റ് പടം: പ്രണയ ചിത്രം, പ്രണയദിനത്തില്‍ പക്ഷെ കിട്ടിയ കളക്ഷന്‍ ഞെട്ടിക്കുന്നത്, വന്‍ വീഴ്ച !
‘അവസരവാദി’ : സ്വന്തം ബോളിവുഡ് ചിത്രം ഹിറ്റടിക്കുമ്പോഴും, സ്വന്തം വാക്കുകള്‍ കാരണം രശ്മികയ്ക്ക് ട്രോള്‍ !

Kerala Lottery Result
Tops