സമീപകാല ബോളിവുഡില്‍ ഏറ്റവും പ്രതീക്ഷയോടെ എത്തിയ ചിത്രം
തിയറ്ററുകളിലേക്ക് കാര്യമായി ആളെ എത്തിക്കുന്ന, വന്‍ വിജയ ചിത്രങ്ങള്‍ക്കായാണ് ഇന്‍ഡസ്ട്രി എപ്പോഴും കാത്തിരിക്കുന്നത്. ആവറേജ് വിജയങ്ങളും ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് പ്രധാനമാണെങ്കിലും അതിന്‍റെ നെടുംതൂണ്‍ ആവേണ്ടത് ഇന്‍ഡസ്ട്രി ഹിറ്റുകളാണ്. ബോളിവുഡിനെ സംബന്ധിച്ച് അത്തരത്തിലൊരു ചിത്രം ഓരോ ദിവസവും കളക്ഷനില്‍ വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത്, വിക്കി കൗശല്‍ നായകനായ ഛാവയാണ് അത്.
സമീപകാല ബോളിവുഡില്‍ ഏറ്റവും പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് ഇത്. ആ പ്രേക്ഷക പ്രതീക്ഷകള്‍ ചിത്രം സാധൂകരിച്ചതോടെ ബോക്സ് ഓഫീസിലും കുതിപ്പ് തുടങ്ങി. 20 ദിനങ്ങള്‍ പിന്നിടുമ്പോഴും ആ കുതിപ്പ് തുടരുകയാണ് എന്നതാണ് പ്രധാനം. അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് മാത്രം സാധിക്കുന്ന നേട്ടമാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം ഒരു കോടിയില്‍ പരം ടിക്കറ്റുകള്‍ ഇതിനകം വിറ്റുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അപൂര്‍വ്വം വിജയങ്ങള്‍ക്ക് മാത്രം ഉണ്ടാവുന്ന നേട്ടമാണിത്.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 477.65 കോടിയാണ്. 20-ാം ദിനം മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 5.75 കോടിയാണ്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 20 ദിവസം കൊണ്ട് 650 കോടിക്ക് അടുത്ത് നേടിയിട്ടുണ്ട്. സമീപകാല ഹിന്ദി സിനിമയിലെ വലിയ വിജയങ്ങളിലൊന്നായ ഗദര്‍ 2 വിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ ഭേദിക്കാന്‍ ഛാവയ്ക്ക് ഇനി 47 കോടി കൂടി മതി. ഇപ്പോഴത്തെ പോക്ക് പോയാല്‍ ചിത്രത്തിന് അത് സാധ്യമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഛാവയുടെ ഇന്ത്യന്‍ ലൈഫ് ടൈം ബോക്സ് ഓഫീസ് (നെറ്റ്) 525 കോടി ആയിരുന്നു.
ALSO READ : നിര്‍മ്മാണം ഹരീഷ് പേരടി; ‘ദാസേട്ടന്‍റെ സൈക്കിൾ’ 14 ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
