നേരത്തെ അല്ലു അര്ജുന് നായകനാവുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ വാര്ണറുണ്ടെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഹൈദരാബാദ്: ഓസ്ട്രേലിയന്‍ സൂപ്പർ താരം ഡേവിഡ് വാർണർ സിനിമയിലേക്ക്. തെലുങ്ക് സിനിമയില്‍ അതിഥി താരമായാണ് വാര്‍ണര്‍ സിനിമ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. ടിക് ടോക്കിലേയും ഇന്‍സ്റ്റഗ്രാം റീല്‍സിലേയും ടോപ് ക്ലാസ് പെര്‍ഫോമെന്‍സാണ് വാര്‍ണര്‍ക്ക് ടോളിവുഡിലേക്കുള്ള എന്‍ട്രി സമ്മാനിച്ചത്.
ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പമാണ് വാര്‍ണര്‍ തെലുങ്ക് സിനിമാ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്. പുതിയ പാട്ടുകള്‍ക്കൊപ്പം വാര്‍ണറും കുടുംബവും നടത്തിയ നൃത്തച്ചുവടുകള്‍ ട്രൈന്ഡിങ്ങായി. പുഷ്പയായും ബാഹുബലിയായും ആരാധകരെ ആവേശം കൊള്ളിക്കുന്ന താരത്തിന്റെ ബിഗ് സ്ക്രീനിലെ വേഷമെന്തെന്ന് ആറിയാനുള്ള ആകാഷയിലാണ് ആരാധകര്‍.
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും
ഈ മാസം 28ന് റിലീസാവുന്ന വെങ്കി കുഡുമുല സംവിധാനം ചെയ്ത റോബിന്‍ഹുഡ് എന്ന ചിത്രത്തിലാണ് വാര്‍ണര്‍ അതിഥി വേഷത്തില്‍ എത്തുന്നത്. നിഥിനും ശ്രീലീലയുമായണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രമെഴുതിയപ്പോഴെ ഇതുവരെ കാണാത്ത മുഖം ചെയ്താല്‍ നന്നാവുമെന്ന് തോന്നിയെന്നും അങ്ങനെയാണ് ഡേവിഡ് വാര്‍ണര്‍ മനസിലേക്കെത്തിയതെന്നും സംവിധായകന് വെങ്കി പറഞ്ഞു. ഡേവിഡ് വാര്‍ണറെ അഭിനയിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നിര്‍മാതാക്കള്‍ക്കും സന്തോഷമായിരുന്നുവെന്നും വെങ്കി പറഞ്ഞു. വാര്‍ണറുടെ ഭാഗം ചിത്രീകരിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയെന്നും ഇത്രയും കാലം ഇത് രഹസ്യമാക്കി വെച്ചിരിക്കുകയാരുന്നുവെന്നും വെങ്കി പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും
നേരത്തെ അല്ലു അര്ജുന് നായകനാവുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ വാര്ണറുണ്ടെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കളിക്കളത്തിലെ കംപ്ലീറ്റ് എന്റര്‍ടെയ്നറായ താരം സിനിമയില്‍ ക്ലിക് ആകുമോ എന്നും കൂടുതല്‍ വേഷങ്ങളുണ്ടാകുമോ എന്നും കാത്തിരിക്കുകയാണ് ആരാധകര്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വാര്‍ണര്‍ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ്. അടുത്തിടെ ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും കളിക്കാന്‍ വാര്‍ണര്‍ കരാറൊപ്പിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
