kerala-logo

ഒഡീഷയിൽ മഹേഷ് ബാബുവും പൃഥ്വിരാജും; ആമസോണ്‍ വനത്തെ അനുസ്‍മരിപ്പിക്കും സെറ്റ് തീര്‍ത്ത് കാത്തിരുന്ന് രാജമൗലി

Table of Contents


രാജമൗലിയുടെ പുതിയ ചിത്രമായ എസ്എസ്എംബി 29-ന്‍റെ ചിത്രീകരണത്തിനായി മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും ഒഡീഷയിലെത്തി.
ഭുവനേശ്വര്‍: നടൻമാരായ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പുതിയ രാജമൗലി ചിത്രത്തിനായി ഒഡീഷയില്‍ എത്തി.  വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥരെ ഇരുനടന്മാരും അഭിവാദ്യം ചെയ്യുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
എസ് എസ് രാജമൗലിയുടെ എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്‍റെ ചിത്രീകരണം വളരെ രഹസ്യമായാണ് നടക്കുന്നത്. മഹേഷ് ബാബു നായകനായി എത്തുമ്പോൾ, പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനായി എത്തുമെന്നാണ് അഭ്യൂഹം.
ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ആര്‍ആര്‍ആറിന് ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍.
ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ സിനിമ തന്നെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഈ വാരം ആരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സംവിധായകന്‍.
ഹൈദരാബാദിലെ അലൂമിനിയം ഫാക്റ്ററിയില്‍ ഒരു മാസം മുന്‍പാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ട്രെക്കിംഗിന് സാധ്യതയുള്ള വനമേഖലകള്‍ക്കായുള്ള അന്വേഷണത്തിലാണ് രാജമൗലിയും ടീമും ഒഡിഷയിലെ വിവിധ ലൊക്കേഷനുകള്‍ തീര്‍ച്ചപ്പെടുത്തിയത്. ആഫ്രിക്കന്‍ മഴക്കാടുകളെ അനുസ്മരിപ്പിക്കുന്ന ദിയോമലി, കൊരപുത് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക.
പൂര്‍വ്വഘട്ട മലനിരകളില്‍ പെടുന്ന പ്രദേശങ്ങളാണ് ഇതൊക്കെ. അതില്‍ ദിയോമലിയാണ് ഒഡിഷയില്‍ ഏറ്റവും ഉയരമുള്ള സ്ഥലം. അതേസമയം ഒഡിഷയിലേക്ക് പുറപ്പെടാന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നില്‍ക്കുന്ന മഹേഷ് ബാബുവിന്‍റെ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.
ആമസോണ്‍ വനത്തെ അനുസ്‍മരിപ്പിക്കുന്ന ലൊക്കേഷന്‍; രണ്ടാം ഷെഡ്യൂള്‍ രാജമൗലി ചിത്രീകരിക്കുന്നത് ഇവിടെ
ഈ ​ഗെറ്റപ്പ് 1000 കോടിയുടെ ‘പാന്‍ വേള്‍ഡ്’ പടത്തിന്? ഒടുവില്‍ സസ്‍പെന്‍സ് പൊളിച്ച് മല്ലിക സുകുമാരന്‍

Kerala Lottery Result
Tops