കഴിഞ്ഞ മാസം ആയിരുന്നു സല്‍മാനുളിന്റെയും മേഘയുടേയും വിവാഹം.
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്. മിഴിരണ്ടിലും എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനുളും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം.
സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എന്ന രീതിയിൽ മാത്രമേ മേഘയെ ആദ്യം കണ്ടിരുന്നുള്ളൂ എന്ന് സല്‍മാനുൾ പറഞ്ഞിരുന്നു. ആദ്യം ജാഡക്കാരനാണെന്ന് തോന്നിയെങ്കിലും, അടുത്തറിഞ്ഞപ്പോള്‍ സല്‍മാനുളിന്റെ സ്വഭാവം മേഘയെ ആകർഷിച്ചു. ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയും ചെയ്തു. എന്നാൽ സൽമാനുൾ തിരിച്ച് തന്റെ ഇഷ്ടം മേഘയെ അറിയിക്കുന്നത് ഏറെ വൈകിയാണ്. ഇതേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് ഇരുവരും നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
‘കല്യാണമേ വേണ്ടെന്നു പറഞ്ഞ് സിഗ്മയടിച്ചു നടന്ന ആളാണ് ഞാൻ. മുൻപ് ഒരു ബ്രേക്ക് അപ്പും ഉണ്ടായിരുന്നു. ലൗവ് ലൈഫ് എനിക്കു പറ്റിയതല്ല എന്നാണ് അതിനു ശേഷം വിചാരിച്ചിരുന്നത്. ഇനി സ്വന്തം കാര്യം നോക്കാം, ജോലി ചെയ്യുക പണമുണ്ടാക്കുക ഇതൊക്കെയായിരുന്നു മനസിൽ. അങ്ങനെ സിഗ്മയടിച്ചു നടന്ന എനിക്ക് പ്രണയത്തിന്റെ മൂല്യം മനസിലാക്കിത്തന്നിട്ടുണ്ടെങ്കിൽ അത് മേഘയുടെ പ്രണയം അത്ര പവർഫുൾ ആയതുകൊണ്ടാണ് ‘, എന്നാണ് സൽമാനുൾ പറഞ്ഞു. തമ്മിൽ കാണാതിരുന്നപ്പോളും മേഘയുടെ പ്രണയം അതുപോലെ തന്നെ തീവ്രമായിരുന്നു എന്നും അതു മനസിലായപ്പോളാണ് മേഘയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും സൽമാനുൾ കൂട്ടിച്ചേർത്തു.
ഇതവരുടെ കാലമല്ലേ! കോടികളുടെ വ്യത്യാസം, 4-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മമ്മൂട്ടി; ഒന്നാമൻ ആ ജനപ്രിയ താര പടം
‘ഒരിക്കൽ കോളേജിലായിരുന്നപ്പോളാണ് നമുക്ക് വിവാഹം കഴിക്കാം, ഫ്രണ്ടിനോട് പറഞ്ഞോ എന്നൊക്കെ സൽമാൻ പറയുന്നത്. അത് പ്രോസസ് ചെയ്യാൻ തന്നെ എനിക്ക് സമയമെടുത്തു. ഇഷ്ടമാണെന്ന് മനസിലായെങ്കിലും ‘ഐ ലവ് യു’ എന്ന വാക്ക് എന്നോട് പറയുന്നത് വിവാഹത്തിന് തൊട്ടുമുൻപാണ് മേഘ’, എന്നാണ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
