ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് പല ഘടകങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ് ബജറ്റ്. കോടികളും ലക്ഷങ്ങളും മുടക്കിയാണ് ഓരോ നിർമാതാക്കളും സിനിമകൾ റിലീസ് ചെയ്യുന്നത്. ഓരോ കാലഘട്ടങ്ങൾ കഴിയുന്തോറും സിനിമകളെടുക്കുന്ന ബജറ്റിലും മാറ്റങ്ങൾ വരാറുണ്ട്. പുതിയ ട്രെൻഡുകൾ, സാങ്കേതികവിദ്യകൾ, കഥപറച്ചിലിൻ്റെ സാങ്കേതികതകൾ എന്നിവയിലൂടെയാണ് ഇന്ത്യൻ സിനിമ വികസിച്ചു വരുന്നതെന്ന കാര്യത്തിൽ തർക്കമില്ല. അതനുസരിച്ച് ബജറ്റുകളും മാറും.
ആദ്യ കാലങ്ങളിൽ ഏതാനും ലക്ഷങ്ങൾ ഉപയോഗിച്ച് ആയിരുന്നു സിനിമകൾ നിർമിച്ചിരുന്നത്. എന്നാൽ സാങ്കേതികത, നിർമ്മാണ നിലവാരം, പ്രേക്ഷക പ്രതീക്ഷകൾ എന്നിവ വികസിച്ചതോടെ ബജറ്റും വർദ്ധിച്ചു. ഇതോടെ വലിയ സെറ്റുകളിൽ വൻതോതിൽ പണം മുടക്കാൻ നിർമാതാക്കൾ തുടങ്ങി. 1970കളിൽ പുറത്തിറങ്ങിയ ഷോലെ 3 കോടി ബഡ്ജറ്റിൽ ആയിരുന്നു ഒറുങ്ങിയത്. അത് അന്നത്തെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു. പിന്നീട് എന്തിരൻ, രാവൺ, ബാഹുബലി, 2.0, ആർആർആർ, കൽക്കി 2898 എഡി എന്നിവ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളുടെ തലക്കെട്ടായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വർഷങ്ങളായുള്ള ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. കോയ് മോയ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
പടം ‘എ’ ആണോ? ശ്രദ്ധിച്ചില്ലെങ്കിൽ തിയറ്റർ ഉടമയ്ക്ക് 10,000 രൂപ പിഴ ! സെൻസർ ബോർഡിന്റെ ചുമതലകൾ ഇങ്ങനെ
ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകൾ ഇങ്ങനെ
കൽക്കി 2898 എഡി (2024) – 600 കോടി
ആർആർആർ (2022) – 550 കോടി
2.0 (2018) – 400–600 കോടി
ബാഹുബലി 2 (2017) – 250 കോടി
ബാഹുബലി (2015) – 180 കോടി
ധൂം 3 (2013) – 175 കോടി
രാവൺ (2011) – 150 കോടി
എന്തിരൻ (2010) – 132 കോടി
മൈ നെയിം ഈസ് ഖാൻ (2010) – 85 കോടി
ബ്ലൂ (2009) – 80 കോടി
ഗജനി (2008) – 65 കോടി
ദശാവതാരം (2008) – 60 കോടി
ശിവാജി ദ ബോസ് (2007) – 60 കോടി
താജ്മഹൽ (2005) – 50 കോടി
ദേവദാസ് (2002) – 50 കോടി
കഭി ഖുശി കഭി ഗ (2001) – 40 കോടി
ലഗാൻ (2001) – 25 കോടി
രാജു ചാച്ച (2000) – 25 കോടി
ജീൻസ് (1998) – 20 കോടി
ഇന്ത്യൻ (1996) – 15 കോടി
ത്രിമൂർത്തി (1995) – 11 കോടി
ശാന്തി ക്രാന്തി(1991) – 10 കോടി
അജൂബ (1991) – 8 കോടി
ഷാൻ (1980) – 6 കോടി
ഷോലൈ (1975) – 3 കോടി
മുഗൾ-ഇ-അസം (1960) – 1.5 കോടി
മദർ ഇന്ത്യ (1957) – 60 ലക്ഷം
ഝാൻസി കി റാണി (1953) – 60 ലക്ഷം
ആൻ (1952) – 35 ലക്ഷം
ചന്ദ്രലേഖ (1948) – 30 ലക്ഷം
കിസ്മത് (1943) – 2 ലക്ഷം
സതി സാവിത്രി (1933) – 75000
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
