kerala-logo

ചരിത്രം കുറിച്ച 50 കോടി കൊടുമൺ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി; ‘ചാത്തന്റെ’ കളി ഇനി ടെലിവിഷനിൽ ‌

Table of Contents


2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയു​ഗം റിലീസ് ചെയ്തത്.
കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും തിയറ്ററുകളിൽ മാത്രമല്ല ബോക്സ് ഓഫീസിലും സൂപ്പർ ഹിറ്റുകളായി മാറി. ഇതിലൊരു പരീക്ഷണ ചിത്രം കൂടി ഉണ്ടായിരുന്നു. ഭ്രമയു​ഗം. ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഇതുതന്നെയാണ്.
നിലവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടരുന്ന ചിത്രമിതാ ഒരു വർഷത്തിനിപ്പുറം ടെലിവിഷനിൽ എത്താൻ ഒരുങ്ങുകയാണ്. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. എന്നാണ് സംപ്രേക്ഷണം ചെയ്യുക എന്ന വിവരം ഉടൻ പുറത്തുവരും. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായിട്ടുള്ള(ചാത്തൻ) പ്രകടനവും ബ്ലാക് ആന്റ് വൈറ്റിൽ ഈ കാലഘട്ടത്തിലൊരു സിനിമ കാണാനുമുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ ഇപ്പോൾ.

ഇത് ഞാൻ തന്നെ; ഒടുവില്‍ സ്കിൻ സീക്രട്ട് പറഞ്ഞ് അമൃത നായർ, പ്രശംസയ്ക്ക് ഒപ്പം വിമർശനങ്ങളും
2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയു​ഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഫുൾ ഓൺ എന്റർടെയ്ൻമെന്റുകൾ സമ്മാനിച്ച 2024ൽ കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഭ്രമയു​ഗത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭ്രമയു​ഗം. മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Kerala Lottery Result
Tops