kerala-logo

‘നീ ഡേറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ?’: ശ്രീലീല ബന്ധം പുറത്തായതിന് പിന്നാലെ കാര്‍ത്തിക് ആര്യന് ട്രോള്‍ !

Table of Contents


ശ്രീലീലയുമായുള്ള കാർത്തിക് ആര്യന്റെ ഡേറ്റിംഗ് അഭ്യൂഹങ്ങൾക്കിടെ, ഐഐഎഫ്എ വേദിയിൽ നോറ ഫത്തേഹി കാർത്തിക്കിനെ ട്രോളിയത് ശ്രദ്ധേയമാകുന്നു.
മുംബൈ: ശ്രീലീലയുമായുള്ള കാർത്തിക് ആര്യന്റെ ഡേറ്റിംഗ് അഭ്യൂഹ വാര്‍ത്ത ബോളിവുഡില്‍ പടരുന്നതിനിടെ ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ നോറ ഫത്തേഹി കാര്‍ത്തിക് ആര്യനെ ട്രോളിയത് വൈറലാകുകയാണ്. ഷോയുടെ അവതാരകനായ കരൺ ജോഹർ കാര്‍ത്തിക്കിനൊപ്പം ഫസ്റ്റ്ക്ലാസ് വിമാന ടിക്കറ്റില്‍ ലണ്ടനിലേക്ക് പോകുമോ എന്ന് ചോദിച്ചപ്പോഴാണ് അത് പുരോമിച്ച് കാര്‍ത്തിക്കിനെ നോറ ട്രോളിയത്.
ഇൻഡസ്ട്രിയിൽ നീ ഡേറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ? എന്നാണ് തമാശയായി നോറ കാര്‍ത്തികിനോട് ചോദിച്ചത്. എന്നാല്‍ കാര്‍ത്തിക് ചിരിച്ചുകൊണ്ട് ഈ പരിഹാസം തള്ളി, നോറ ഒരു സംശയം ചോദിച്ചതാണ് എന്ന് പറഞ്ഞു.
2025 ലെ ഐഐഎഫ്എ അവാർഡ് ദാന ചടങ്ങിൽ കാർത്തിക് ആര്യന്റെ അമ്മ താരം ശ്രീലീലയുമായി ഡേറ്റിംഗിലാണെന്ന് നേരിട്ടല്ലാത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അവാര്‍ഡ് പരിപാടിയിൽ നിന്നുള്ള ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പരിപാടിയില്‍ അവതാരകന്‍ കരണ്‍ കാര്‍ത്തിക്കിന്‍റെ അമ്മയോട് തന്റെ ഭാവി മരുമകളെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചു. ഇതിന് മറുപടിയായി, തന്റെ മകന്റെ ഭാര്യ ഒരു നല്ല ഡോക്ടറാകണമെന്ന് കാർത്തിക്കിന്റെ അമ്മ വെളിപ്പെടുത്തി. “കുടുംബത്തിന്റെ ആവശ്യം വളരെ നല്ല ഡോക്ടറാണ്” അവർ പറഞ്ഞു.
ദക്ഷിണേന്ത്യന്‍ നടി ശ്രീലീല അടുത്തിടെ കാര്‍ത്തിക്കിന്‍റെ വീട്ടിലെ സ്വകാര്യപരിപാടിയില്‍ അടക്കം പങ്കെടുത്ത് വലിയ വാര്‍ത്തയായിരുന്നു. ശ്രീലീല ഒരു മെഡിക്കല്‍ സ്റ്റുഡന്‍റ് ആയതിനാല്‍ കാര്‍ത്തിക്കിന്‍റെ അമ്മ ഈ ഡേറ്റിംഗ് റൂമര്‍ സ്ഥിരീകരിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നത്.
പുഷ്പ 2 എന്ന ചിത്രത്തിലെ ഗാനത്തിലെ ഡാന്‍സിലൂടെ വന്‍ ജനപ്രീതി നേടിയ നടിയാണ് ശ്രീലീല. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി കുറേ ചിത്രങ്ങളില്‍ നായികയായി എത്തുന്ന ശ്രീലീല കാര്‍ത്തിക്കിനൊപ്പം ആഷ്കി 3 ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
‘മുഖം മറച്ചോ, അവര് പുറത്തുണ്ട്’: ഷാരൂഖിനോട് ആമിര്‍ ഖാന്‍, വൈറലായി വീഡിയോ
അക്രമങ്ങൾ അല്ല; കനാല്‍, ക്രീം ബണ്ണ്, പരിപ്പുവട ഇതൊക്കെയാണ് ഞങ്ങളുടെ ലോകം; ‘കനാൽ ബോയ്സ്’ പറയുന്നു

Kerala Lottery Result
Tops