kerala-logo

അന്തരിച്ച ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന് 80 മില്ല്യണ്‍ ഡോളര്‍ സ്വത്ത്; പക്ഷെ ചില്ലികാശ് മക്കള്‍ക്ക് കിട്ടില്ല !

Table of Contents


ഓസ്കാര്‍ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതകൾ നിറക്കുന്നു.
ന്യൂ മെക്സിക്കോ: രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം നേടിയ നടന്‍ ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും 2025 ഫെബ്രുവരി 26 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ മരണ കാരണം സംബന്ധിച്ച് അന്വേഷണം തുടകുമ്പോള്‍.
ഹാക്ക്മാന്റെ വിൽപത്രം പുറത്ത് എത്തിയെന്നാണ് പുതിയ വാര്‍ത്ത. ടിഎംസെഡ് പ്രകാരം, ഹോളിവുഡ് താരം തന്‍റെ ഭാര്യയുടെ പേരിലാണ് എല്ലാ സ്വത്തും എഴുതിവച്ചിരിക്കുന്നത്. 1991 ലാണ്  ബെറ്റ്സി അരകാവയെ  ജീൻ ഹാക്ക്മാന്‍ വിവാഹം കഴിച്ചത്. 1995 ല്‍ തയ്യാറാക്കിയതാണ് വില്‍പ്പത്രം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടുപേരും ഒരേ സമയം മരണപ്പെട്ടതോടെ ഹാക്ക്മാന്റെ 80 മില്യൺ ഡോളർ സമ്പത്തിന് എന്ത് സംഭവിക്കും എന്നതാണ് ഇപ്പോള്‍ ചോദ്യമായി ഉയരുന്നത്.
രണ്ട് തവണ അക്കാദമി അവാർഡ് ജേതാവ് നടന് ബെറ്റ്സി അരകാവയെ വിവാഹം കഴിക്കും മുന്‍പ് തന്നെ  മൂന്ന് മക്കളുണ്ട്. എന്നാല്‍ മകൻ ക്രിസ്റ്റഫറിനും പെൺമക്കളായ ലെസ്ലിക്കും എലിസബത്തിനും ഒരു ചില്ലിക്കാശ് പോലും ജീൻ ഹാക്ക്മാന്‍റെ വില്‍പ്പത്രത്തില്‍ ഇല്ല.
അതേ സമയം ജീനിന്‍റെ സ്വത്ത് എല്ലാം ലഭിച്ച ബെറ്റ്സിക്കും സ്വന്തം വിൽപത്രം ഉണ്ടാക്കിയിരുന്നു. താന്‍ ആദ്യം മരിക്കുകയാണെങ്കില്‍ തന്‍റെ പേരില്‍ ഉള്ള സ്വത്തുക്കള്‍ എല്ലാം ജീനിന് വിട്ടുകൊടുക്കണമെന്നും, അല്ലെങ്കില്‍ ഇരുവരും ഒന്നിച്ച് മരിക്കുകയോ 90 ദിവസത്തിനുള്ളിൽ മരിക്കുകയോ ചെയ്താന്‍ അത് “ഒരേസമയമുള്ള മരണമായി” ആയി കണക്കാക്കി.  തന്റെ മുഴുവൻ സ്വത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് അവരുടെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
ഇത് പ്രകാരം 80 മില്യൺ ഡോളറിന്‍റെ ജീന്‍റെ സമ്പത്ത് മക്കള്‍ക്ക് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി എന്നാണ് വിവരം. അതേ സമയം ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സിയുടെയും മരണം സംഭവിച്ച് 9 ദിവസത്തോളം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഫെബ്രുവരി 11 ന് ബെറ്റ്സി ഹാന്റവൈറസ് പൾമണറി രോഗം ബാധിച്ച് മരിച്ചുവെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 18 ന് ഹൃദ്രോഗം ബാധിച്ച് ജീൻ മരിച്ചതായി റിപ്പോർട്ടുണ്ട്. അഡ്വാൻസ്ഡ് സ്റ്റേജ് അൽഷിമേഴ്‌സ് ബാധിച്ച ജീനിന് ആ സമയത്ത് തന്റെ ഭാര്യയുടെ അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിയില്ലായിരിക്കാം എന്ന് അധികൃതർ അവരുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ദമ്പതികൾക്ക് മൂന്ന് നായ്ക്കളും ഉണ്ടായിരുന്നു. അതില്‍ ഒരു നായയും ഭക്ഷണം കിട്ടാതെ മരിച്ചിരുന്നു. മറ്റ് രണ്ട് നായ്ക്കളെ അധികൃതര്‍ രക്ഷിച്ചു.
ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാന്റെ മരണം: സിനിമയെ വെല്ലുന്ന ട്വിസ്റ്റ്, മരണം സംഭവിച്ചത് 9 ദിവസം മുന്‍പ് !
വിഖ്യാത ഹോളിവുഡ് നടന്‍ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ; സംശയങ്ങളുമായി പൊലീസും ബന്ധുക്കളും

Kerala Lottery Result
Tops