kerala-logo

ഇവിടെ ‘എമ്പുരാനെ’ങ്കില്‍ അവിടെ ‘ഗുഡ് ബാഡ് അഗ്ലി’; അഡ്വാന്‍സ് ബുക്കിംഗില്‍ അജിത്ത് ചിത്രം ഇതുവരെ നേടിയത്

Table of Contents


ഈ മാസം 10 ന് തിയറ്ററുകളില്‍
പുതിയ കാലത്ത് ഒരു ചിത്രം എത്രത്തോളം പ്രീ റിലീസ് ഹൈപ്പ് നേടി എന്നത് അറിയാനാവുന്ന ഒരു മാനകമാണ് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ്. മലയാള സിനിമയില്‍ സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. കേരളത്തിന് മുന്‍പേ വിദേശ മാര്‍ക്കറ്റുകളില്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചത്. ചിത്രം നേടിയ വമ്പന്‍ ഇനിഷ്യലില്‍ ഈ അഡ്വാന്‍സ് ബുക്കിംഗിന് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോഴിതാ തമിഴിലെ ഒരു അപ്കമിംഗ് റിലീസും മികച്ച അഡ്വാന്‍സ് ബുക്കിംഗ് നേടുകയാണ്.
അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് അത്. ‘മാര്‍ക്ക് ആന്‍റണി’യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് കുമാറിന്‍റെ സമീപകാല റിലീസുകള്‍ക്കൊന്നും അദ്ദേഹത്തിന്‍റെ താരമൂല്യത്തിന് ചേര്‍ന്നുള്ള വിജയം നേടാനായില്ല. എന്നാല്‍ ഗുഡ് ബാഡ് അഗ്ലിക്ക് പോസിറ്റീവ് അഭിപ്രായം വന്നാല്‍ അത് നടന്നേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയ അഡ്വാന്‍സ് ബുക്കിംഗ് തുക 7 കോടിയാണ്. അവര്‍ ട്രാക്ക് ചെയ്ത 1977 ഷോകളില്‍ നിന്ന് ഉള്ളതാണ് ഇത്. 3.73 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസിലേക്ക് ഇനിയുമുള്ള മൂന്ന് ദിനങ്ങളില്‍ അഡ്വാന്‍സ് ബുക്കിംഗ് വീണ്ടും കുതിക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടി ചിത്രം ബസൂക്ക അടക്കം മലയാളത്തില്‍ നിന്ന് പ്രധാന വിഷു റിലീസുകളും ഇതേ സമയം തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്.
ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops