kerala-logo

കുത്തനെ വീണ് അജിത്തിന്‍റെ ‘വിടാമുയര്‍ച്ചി’: രണ്ടാം ദിനം തീയറ്റര്‍ കളക്ഷനില്‍ സംഭവിച്ചത്!

Table of Contents


രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ അജിത്ത് ചിത്രം വിടാമുയര്‍ച്ചിയുടെ കളക്ഷന്‍ രണ്ടാം ദിനത്തില്‍ കുത്തനെ ഇടിഞ്ഞു.
ചെന്നൈ: രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്നതായിരുന്നു തമിഴ് ചിത്രം വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ യുഎസ്‍പി. മ​ഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ഒന്നാണ്. 1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്കുമാണ് ഇത്. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ബുക്കിം​ഗ് ആണ് ചിത്രത്തിന് മിക്ക മാര്‍ക്കറ്റുകളിലും ലഭിച്ചത്.
എന്നാല്‍ രണ്ടാം ദിനത്തില്‍ എത്തിയപ്പോള്‍ ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന് 26 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം ദിനത്തില്‍ ആഭ്യന്തര കളക്ഷന്‍ 8.75 കോടി മാത്രമാണ്. അതായത് കളക്ഷനില്‍ 66 ശതമാനം ഇടിവാണെന്നാണ് സാക്നില്‍.കോം പറയുന്നത്.
എന്നാല്‍ രണ്ടാം ദിനം വെള്ളിയാഴ്ച പ്രവര്‍ത്തി ദിനം ആയതിനാലായിരിക്കാം ഇതെന്നാണ് ബോക്സോഫീസ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. വാരാന്ത്യത്തില്‍ കളക്ഷന്‍ വീണ്ടും കൂടാനുള്ള സാധ്യതയുണ്ട്. അതേ സമയം ഇതിന് മുന്‍പ് ഇറങ്ങിയ അജിത്ത് ചിത്രം തുനിവ് ഉണ്ടാക്കിയതിലും താഴ്ന്ന കളക്ഷനാണ് വിടാമുയര്‍ച്ചി റിലീസ് ഡേയില്‍ ഉണ്ടാക്കിയത് എന്നാണ് വിവരം.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അര്‍ജുന്‍ സര്‍ജ, തൃഷ കൃഷ്ണന്‍, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
അതേ സമയം പതിവ് തമിഴ് സിനിമ ഫോര്‍മാറ്റിനെ തീര്‍ത്തും വകവയ്ക്കാതെ ഒരുക്കിയ അജിത്ത് ചിത്രമാണ് വിടാമുയര്‍ച്ചി എന്നാണ് റിവ്യൂകള്‍ പറയുന്നത്. എന്തായാലും അജിത്ത് ആരാധകര്‍ക്ക് ‘തലദര്‍ശനം’ നല്‍കുന്ന വകകള്‍ എല്ലാം വച്ചാണ് ഒരു ഹോളിവുഡ് ഫ്ലെവറില്‍ വിടാമുയര്‍ച്ചി ഒരുക്കിയിരിക്കുന്നത്.
വിജയ്‍യുടെ ഗോട്ടിനെ തമിഴ്നാട്ടില്‍ വെട്ടിയോ അജിത്തിന്‍റെ വിടാമുയര്‍ച്ചി?: കണക്കുകള്‍ ഇങ്ങനെ
തിയറ്ററിലെ ആവേശം കളക്ഷനില്‍ പ്രതിഫലിച്ചോ? ‘വിടാമുയര്‍ച്ചി’ ആദ്യ ദിനം നേടിയത്

Kerala Lottery Result
Tops