kerala-logo

കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്​കരിച്ച്​ ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനം പുറത്തിറങ്ങി

Table of Contents


നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരിയുടെ ‘ഒരു വയനാടൻ പ്രണയകഥ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
കൊച്ചി: നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിന്‍റെ നിർമ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളിൽ മുരളി അപ്പാടത്ത് സംഗീതം നൽകിയ ഗാനത്തിൽ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.
സ്കൂൾ കാലഘട്ടങ്ങളിൽ ആണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.
എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ അലിയോട്ട്, കൊറിയോഗ്രഫി: റിഷ്ധൻ, മേക്കപ്പ്: മനോജ്‌. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്

ട്രെയിലർ മ്യൂസിക്: ജോയൽ ജേ പടയറ്റിൽ, മോഷൻ ഗ്രാഫിക്സ്: വിവേക്. എസ്, വി.എഫ്. എക്സ്: റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ: സനോജ് ബാലകൃഷ്ണൻ, ടൈറ്റിൽ ഡിസൈൻ: സുജിത്, സ്റ്റിൽസ്: ജാസിൽ വയനാട്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പേര് മാറ്റിയ ശേഷം രവി മോഹന്‍റെ ആദ്യപടം; ‘കാതലിക്കാ നേരമില്ലൈ’ ശരിക്കും നേടിയത്, നേരത്തെ ഒടിടിയില്‍
ലൈഗറിലെ അഭിനയം അനന്യ പാണ്ഡെയ്ക്ക് അസ്വസ്തതയുണ്ടാക്കി: വെളിപ്പെടുത്തി പിതാവ്

Kerala Lottery Result
Tops