kerala-logo

‘ഞാനിപ്പോ ഭ്രാന്തനായല്ലേ എന്റെ റിവ്യു എടുക്കരുതെന്ന്’; ‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്നും ഇറക്കി വിട്ടു

Table of Contents


തന്നെ തിയറ്ററില്‍ നിന്നും ഇറക്കിവിട്ടെന്ന് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം.
തനിക്ക്  ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറ‍ഞ്ഞുവെന്നും സന്തോഷ് വർക്കി ആരോപിക്കുന്നു. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ ഓണർ പറഞ്ഞതാണ്. ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല. കേരളത്തിൽ തിയറ്റർ റിവ്യു തുടങ്ങിയത് ആരാണ്. ഇന്ന് ആറാട്ടണ്ണനെ ആർക്കും വേണ്ട. അയാളുടെ തിയറ്റർ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണൻ ഇപ്പോൾ ഭ്രാന്തനാണ്’, എന്നാണ് സംഭവത്തെ കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത്. തിയറ്റര്‍ ഉടമയ്ക്ക് നേരെ സന്തോഷ് മോശം വാക്കുകള്‍ പ്രയോഗിക്കുന്നുമുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മാസിൽ മാസാകാൻ മമ്മൂട്ടി; ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി എത്തി
നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തിയറ്ററില്‍ തന്നെയായിരുന്നു ആ സംഭവവും അരങ്ങേറിയത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമ മുഴുവനായി കാണാതെ സന്തോഷ് റിവ്യു പറഞ്ഞെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഇയാളെ കയ്യേറ്റം ചെയ്യുക ആയിരുന്നു. പണം വാങ്ങിയാണ് ഇത്തരമൊരു കാര്യം ഇയാള്‍ ചെയ്തതെന്നും ആരോപണം ഉയര്‍ന്നു. മുന്‍പ് പലപ്പോഴും നടിമാരുടെ പേരില്‍ സന്തോഷ് വര്‍ക്കിയ്ക്ക് എതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടിമാരെ മോശമായ രീതിയല്‍ പറയുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സന്തോഷ് വര്‍ക്കി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Kerala Lottery Result
Tops