വീര ധീര സൂരൻ എന്ന സിനിമയുടെ റിലീസ് നീട്ടിയെന്ന് റിപ്പോര്‍ട്ട്.
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. ചിത്രം ജനുവരി 30നാകും എത്തുകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അജിത്തിന്റെ വിഡാമുയര്‍ച്ചിക്കായി വിക്രം ചിത്രത്തിന്റെ റിലീസ് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിഡാമുയര്‍ച്ചി ജനുവരി 30ന് എത്തിയേക്കും. ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.
ചിയാൻ വിക്രം നായകനായി ഒടുവില്‍ വന്നത് തങ്കലാൻ ആണ്. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തിയപ്പോഴും ഹിറ്റആയി
തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ പാ രഞ്‍ജിത്ത് വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു വിക്രം ചിത്രത്തിന് ആദ്യം ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി തങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു എന്നാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത് വ്യക്തമാക്കിയത്.
Read More: രേഖാചിത്രത്തിന്റെ പോക്ക് എങ്ങോട്ടാണ്?, ഞായറാഴ്‍ചത്തെ കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
