kerala-logo

അര്‍ജുന്‍ അശോകന്‍ നായകന്‍; ‘അൻപോട് കണ്‍മണി’ നാളെ മുതല്‍

Table of Contents


ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി നാളെ തിയറ്ററുകളിലെത്തും. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു.
സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളി തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ, ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ). പ്രൊഡക്ഷൻ മാനേജർ ജോബി ജോൺ, കല്ലാർ അനിൽ, പി ആർ ഒ എ എസ് ദിനേശ്.
ALSO READ : സംഗീതം വിഷ്‍ണു വിജയ്; ‘പ്രാവിന്‍കൂട് ഷാപ്പി’ലെ വീഡിയോ ഗാനം എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops