kerala-logo

അല്ലു അര്‍ജുന്‍റെ പിതാവ് ബോക്സോഫീസ് ദുരന്തമായ രാം ചരണ്‍ ചിത്രത്തെ ട്രോളി? ടോളിവു‍ഡില്‍ പുതിയ വിവാദം

Table of Contents


തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ അല്ലു അരവിന്ദ് രാം ചരണിനെ ട്രോളി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
ഹൈദരാബാദ്: അല്ലു അര്‍ജുന്‍റെ പിതാവും തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാവുമായ അല്ലു അരവിന്ദ് തെലുങ്ക് സൂപ്പര്‍താരം രാം ചരണിനെ ട്രോളി സംസാരിച്ചുവെന്നാണ് ടോളിവുഡിലെ ഇപ്പോഴത്തെ സംസാരം. അല്ലു അരവിന്ദ് നിര്‍മ്മിക്കുന്ന തണ്ടല്‍ എന്ന നാഗ ചൈതന്യ സായി പല്ലവി ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് സംഭവം.
എക്‌സിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ അല്ലു അരവിന്ദ് തെലുങ്കിൽ പറയുന്നത് ഇതാണ് “ദിൽ രാജു അടുത്തിടെ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ഒരു സിനിമ ഇപ്രകാരമായിരുന്നു ( താഴേക്ക് എന്ന ആഗ്യം കാണിച്ചു, ഇത് ഗെയിം ചേഞ്ചറിനെക്കുറിച്ചുള്ള സൂചനയായിരുന്നു), മറ്റൊരു സിനിമ ഇതുപോലെയായിരുന്നു (മുകളിലേക്ക് എന്ന ആഗ്യം കാണിച്ചു, സംക്രാന്തി വാസ്തുനത്തിനെയാണ് സൂചിപ്പിച്ചത്). ആദായ നികുതി വകുപ്പ് അദ്ദേഹത്തെ റെയ്ഡ് ചെയ്തു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പലതും സംഭവിച്ചു, ” ചിരിച്ചുകൊണ്ട് അല്ലു അരവിന്ദ്  പറഞ്ഞു.
എന്നാല്‍ ദില്‍ രാജുവിന്‍ പരാജയപ്പെട്ട ഗെയിം ചേഞ്ചറെ  പറഞ്ഞതാണെങ്കിലും അല്ലു അരവിന്ദ് ശരിക്കും ട്രോളിയത് രാം ചരണിനെയും അദ്ദേഹത്തിന്‍റെ അടുത്തിടെ വന്‍ പരാജയമായ ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറിനെയുമാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
അടുത്തിടെ അല്ലു കുടുംബവും ബന്ധുക്കളായ ചിരഞ്ജീവി രാം ചരണ്‍ എന്നിവരുടെ മെഗ കുടുംബവും തമ്മില്‍ അത്ര സുഖത്തില്‍ അല്ലെന്നാണ് വിവരം. അതിനാല്‍ ഈ വീഡിയോ വലിയ ചര്‍ച്ചയാകുകയാണ്. അതേ സമയം അല്ലു അര്‍ജുന്‍റെ പുഷ്പ 2 വന്‍ വിജയമായതില്‍ മെഗ കുടുംബത്തിലെ ഒരാളും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാതെ ഇരുന്നത് ഈ വീഡിയോയെ വിമര്‍ശിക്കുന്ന രാം ചരണ്‍ ഫാന്‍സിന് മറുപടിയായി അല്ലു ഫാന്‍സ് ഉന്നയിക്കുന്നുണ്ട്.
അതേസമയം അല്ലു അരവിന്ദിന്‍റെ അടുത്ത പ്രൊഡക്ഷൻ ആയ തണ്ടേൽ ഫെബ്രുവരി 3 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഞായറാഴ്ച ചിത്രത്തിൻ പ്രീ-റിലീസ് പരിപാടിയിൽ പ്രത്യേക അതിഥിയായി അല്ലു അർജുൻ പങ്കെടുക്കേണ്ടതായിരുന്നു എന്നാല്‍ താരം മറ്റ് തിരക്കുകള്‍ കാരണം പരിപാടിക്ക് എത്തിയില്ല.
‘300 കോടി ഒലിച്ചുപോയി’; ഗെയിം ചേഞ്ചര്‍ നിര്‍മ്മാതാവിന്‍റെ വാക്കുകള്‍ ഷങ്കറിനെ ഉന്നം വച്ചോ? വിവാദം
രാം ചരണിനൊപ്പം 600 നര്‍ത്തകര്‍! വമ്പന്‍ സെറ്റ്; ​’ഗെയിം ചേഞ്ചറി’ലെ വീഡിയോ സോം​ഗ് എത്തി

Kerala Lottery Result
Tops