kerala-logo

അല്ലു അർജുൻ-ആറ്റ്‌ലി ചിത്രം: അല്ലു അര്‍ജുന്‍റെ പുഷ്പ 2വിന് ശേഷമുള്ള പ്രതിഫലം ഞെട്ടിക്കും!

Table of Contents


പുഷ്പ 2-ന്റെ വിജയത്തിന് ശേഷം അല്ലു അർജുൻ ആറ്റ്‌ലിയുമായി ഒന്നിക്കുന്ന ചിത്രത്തിന് 175 കോടി രൂപ പ്രതിഫലം. ലാഭത്തിൽ 15% ഓഹരിയും താരത്തിന് ലഭിക്കും. 2025 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.
കൊച്ചി: പുഷ്പ 2 ന്റെ ചരിത്ര വിജയത്തിന് ശേഷം അല്ലു അർജുൻ ആറ്റ്‌ലിയുമായി ഒരു മെഗാ ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് ടോളിവുഡിലെ പ്രധാനവാര്‍ത്ത. അതിനുള്ള തയ്യാറെടുപ്പുകൾ വളരെവേഗത്തില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ചിത്രം ആരംഭിക്കുമെന്നും ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും തീരുമാനിച്ചുവെന്നുമാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിങ്ക്‌വില്ലയ്ക്ക് എ6 നെക്കുറിച്ചുള്ള ഒരു എക്‌സ്‌ക്ലൂസീവ് അപ്‌ഡേറ്റ് പ്രകാരം, ഈ ചിത്രത്തിന് അല്ലു അർജുന് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനായി അല്ലു പുഷ്പ 2വിന് ശേഷം മാറിയിരുന്നു. ഇതിന് അനുസരിച്ച കരാറാണ് ഇപ്പോല്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് വിവരം.
“അല്ലു അർജുൻ നിർമ്മാതാക്കളുമായി 175 കോടി രൂപയുടെ കരാറും ലാഭത്തിൽ 15 ശതമാനം ഓഹരിയുടെ ബാക്ക്‌എൻഡ് കരാറും ഒപ്പുവച്ചു” എന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്തകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരു നടൻ ഒപ്പിട്ട ഏറ്റവും വലിയ ചലച്ചിത്ര കരാറാണിത്, 2025 ഓഗസ്റ്റ് മുതൽ അല്ലു ആറ്റ്‌ലിക്കും സൺ പിക്‌ചേഴ്‌സിന് ബൾക്ക് ഡേറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രീ-പ്രൊഡക്ഷന് എടുക്കുന്ന സമയത്തെ ആശ്രയിച്ച് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ചിത്രം പൂർത്തിയാക്കാനാണ് തീരുമാനം. നേരത്തെ കേട്ടതില്‍ നിന്നും വിരുദ്ധമായി സണ്‍ പിക്ചേര്‍സ് ചിത്രത്തില്‍ നിന്നും പിന്‍മാറിയില്ലെന്നാണ് പിങ്ക്വല്ല റിപ്പോര്‍ട്ട് പറയുന്നത്.
പുഷ്പയുടെ വിജയത്തിന് പിന്നാലെ  അല്ലു അർജുന് വന്‍ ഓഫറുകൾ വന്നിരുന്നു, എന്നാൽ പുഷ്പ 2 ന്റെ തുടർച്ചയായി അദ്ദേഹം ആറ്റ്‌ലിയുടെ അടുത്ത ചിത്രമാണ് തെരഞ്ഞെടുത്തത്. കാരണം സിനിമയുടെ കഥ താരത്തിന് വലിയതോതില്‍ ഇഷ്ടപ്പെട്ടുവെന്നാണ് വിവരം.
പരാജയത്തിന്‍റെ പടുകുഴിയില്‍ കിടക്കുന്ന സംവിധായകന് കൈതാങ്ങ് കൊടുത്ത് വിജയ് സേതുപതി
പുഷ്പ 3 എപ്പോള്‍ ഇറങ്ങും? വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍

Kerala Lottery Result
Tops