kerala-logo

ആകെ ബജറ്റ് 300 കോടി കളക്ഷനോ? അജിത്തിന്റെ വിടാമുയര്‍ച്ചി ഫ്ലോപ്പോ ഹിറ്റോ? കണക്കുകള്‍ പുറത്ത്

Table of Contents


അജിത്തിന്റെ വിടാമുയര്‍ച്ചി ഫ്ലോപ്പോ ഹിറ്റോ?.
അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. വിടാമുയര്‍ച്ചി പരാജയമോ വിജയമോ എന്നതാണ് താരത്തിന്റെ ആരാധകരുടെ ചര്‍ച്ച. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 109 കോടിക്ക് മുകളില്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തുകഅജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയിരുന്നു. അസെര്‍ബെയ്‍ജാനില്‍ വിടാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിടാമുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. തുടര്‍ന്ന് ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍
അജിത്ത് നായകനായി വേഷമിട്ടതില്‍ മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് ‘കുരുതി ആട്ട’ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം ‘തോട്ടക്കള്‍’ ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. തമിഴകത്തിന്റെ അഥര്‍വ നായകനായി എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.
Read More: നടി പാര്‍വതി നായര്‍ വിവാഹിതയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops