kerala-logo

ആള്‍ക്കൂട്ടത്തില്‍ നിന്നും ‘മലൈക’ എന്ന് അലറിവിളി; അർജുന്‍ കപൂറിന്‍റെ പ്രതികരണം വൈറല്‍

Table of Contents


മേരെ ഹസ്ബൻഡ് കി ബീവി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ ആരാധകൻ മലൈക എന്ന് വിളിച്ചപ്പോള്‍ അർജുൻ കപൂർ നൽകിയ പ്രതികരണം വൈറലാകുന്നു. മ
ദില്ലി: അർജുൻ കപൂർ  ഭൂമി പെഡേക്കറും രാകുൽ പ്രീത് സിങ്ങും ഉടന്‍ ഇറങ്ങുന്ന മേരെ ഹസ്ബൻഡ് കി ബീവി എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിലാണ്. ചൊവ്വാഴ്‌ച, ഒരു പരിപാടിയിൽ ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ ചടങ്ങിനിടെ സദസില്‍ നിന്നും ഒരു ആരാധകൻ “മലൈക” എന്ന് വിളിച്ചതില്‍ അർജുൻ കപൂറിന്‍റെ മുഖത്തുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടന്‍റെ പ്രതികരണം ഇതിനകം വൈറലായി കഴിഞ്ഞു. ഭൂമിയും രാകുൽ പ്രീത് സിംഗും സാഹചര്യത്തില്‍ ചിരിക്കുന്നതും കാണാം.
കഴിഞ്ഞ വർഷമാണ് വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിന് ശേഷം മലൈക അറോറയുമായി വേർപിരിയൽ അർജുൻ കപൂർ തീരുമാനിച്ചത്. ഒരു പൊതു ചടങ്ങിൽ താരം അത് സ്ഥിരീകരിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ രാജ് താക്കറെ സംഘടിപ്പിച്ച ദീപാവലി ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഞാന്‍ ഇപ്പോള്‍ സിംഗിളാണ് എന്ന് താരം പ്രഖ്യാപിച്ചു.
നിമിഷനേരം കൊണ്ടാണ് പാപ്പരാസികളുടെ ഈ വീഡിയോ വൈറലായത്. ദീപാവലി പാർട്ടിയിൽ അര്‍ജുന്‍ അഭിനയിച്ച സിങ്കം എഗെയ്ൻ സഹതാരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, സംവിധായകൻ രോഹിത് ഷെട്ടി എന്നിവരും പങ്കെടുത്തിരുന്നു.
പിന്നീട് മലൈകയും അര്‍ജുനുമായുള്ള ബന്ധം പിരിഞ്ഞതായി നേരിട്ടല്ലാതെ സ്ഥിരീകരിച്ചിരുന്നു. വേർപിരിഞ്ഞിട്ടും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പിതാവിന്‍റെ ദാരുണമായ മരണത്തിന് ശേഷം അർജുൻ കപൂർ മലൈകയെ അശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.
A post shared by Bhavesh Rawat (@travellingwithbhavesh)
സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്. ലങ്ക എന്ന വില്ലന്‍ കഥാപാത്രമായി എത്തിയ അര്‍ജുന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേരെ ഹസ്ബൻഡ് കി ബീവിയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രം ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് എന്നാണ് വിവരം.
‘ഇന്ത്യന്‍ എഡിസണ്‍’ ആകാന്‍ മാധവന്‍: ‘റോക്കട്രി’ക്ക് ശേഷം മറ്റൊരു ബയോപിക് വരുന്നു
ആ ഷാരൂഖ് ചിത്രം പരാജയപ്പെടുന്നത് കാണാന്‍ ബോളിവുഡിലെ ചിലര്‍ കാത്തിരുന്നു; സംവിധായകന്‍റെ വെളിപ്പെടുത്തല്‍

Kerala Lottery Result
Tops