kerala-logo

ഇനി ഹിറ്റ് 3യുമായി നാനി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

Table of Contents


നാനിയാണ് ഹിറ്റ് മൂന്നില്‍ നായകനായെത്തുന്നത്.
തെലുങ്കിലെ നാച്ച്വറല്‍ ആക്ടറാണ് നാനി. നാനിയാണ് ഹിറ്റ് മൂന്നിലും നായകൻ . വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണ്.
നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്. സംവിധാനം സൈലേഷ് കൊലനുവാണ്.  നടൻ റാണാ ദഗുബാട്ടി വില്ലൻ കഥാപാത്രമാകുമ്പോള്‍ ഹിറ്റ് 3യുടെ നായകൻ നാനിയുടേതാണ് കഥാ തന്തുവുമെന്നാണ് റിപ്പോര്‍ട്ട്. നാനിയുടെ ഹിറ്റ് 3 എന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
നാനി അര്‍ജുൻ സര്‍ക്കാര്‍ ആയിട്ടാണ് ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി നാനിയുടെ നായികയായും ചിത്രത്തില്‍ എത്തും. സൂര്യ ശ്രീനിവാസു, ആദില്‍ പാലയും ചിത്രത്തില്‍ ഉണ്ടാകും. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രാഹകനാകുമ്പോള്‍ ചിത്രം മെയ് ഒന്നിന് ആയിരിക്കും റിലീസ്.
ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി ‘ധരണി’യായപ്പോള്‍ നായികാ കഥാപാത്രമായ വെണ്ണേലയായി കീര്‍ത്തി സുരേഷെത്തി. നാനി നായകനായി എത്തിയപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ആകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരിയും നിര്‍വഹിക്കുന്നു.
Read More: ബറോസിന് ശരിക്കും സംഭവിക്കുന്നത് എന്താണ്?, കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops