kerala-logo

‘ഇന്ത്യന്‍ എഡിസണ്‍’ ആകാന്‍ മാധവന്‍: ‘റോക്കട്രി’ക്ക് ശേഷം മറ്റൊരു ബയോപിക് വരുന്നു

Table of Contents


സംവിധായകൻ കൃഷ്ണകുമാർ രാമകുമാർ ഒരുക്കുന്ന ജി.ഡി. നായിഡുവിന്റെ ബയോപിക് ഷൂട്ടിംഗ് കോയമ്പത്തൂരിൽ ആരംഭിക്കുന്നു.
ചെന്നൈ: സംവിധായകൻ കൃഷ്ണകുമാർ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്‍റെ ബയോപിക് ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘ഇന്ത്യയുടെ എഡിസൺ’ എന്ന് വിളിക്കപ്പെടുന്ന ജി ഡി നായിഡുവിന്‍റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിക്കുന്നത്.
സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണ്യൻ ഐഎഎൻഎസിനോട് സംസാരിച്ചത് അനുസരിച്ച് ചിത്രത്തിന്‍റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്ത് ചിത്രീകരിക്കുക.
വിദേശത്ത് ചിത്രീകരിക്കേണ്ട ഈ അഞ്ച് ശതമാനത്തിന്‍റെ ചെറിയൊരു ഭാഗം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ബാക്കി ഭാഗങ്ങൾ പിന്നീട് ഷൂട്ട് ചെയ്യും. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഫെബ്രുവരി 18 ന് ആരംഭിക്കും തുടർന്ന് ചിത്രത്തിന്‍റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തും.
2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈ കളര്‍ ഫിലിംസും ഈ ചിത്രത്തിനായി നിര്‍മ്മാണത്തില്‍ വീണ്ടും ഒന്നിക്കും.
റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിച്ച മാധവൻ ‘ഇന്ത്യയുടെ എഡിസൺ’ എന്ന് അറിയപ്പെടുന്ന ദർശകനും  ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിനെ സ്ക്രീനില്‍ എത്തിക്കും.
1893 മാർച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ആയപ്പോഴേക്കും ഇദ്ദഹം യുണൈറ്റഡ് മോട്ടോർ സർവീസ് സ്ഥാപിച്ചു. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൈദ്യുത മോട്ടോർ യുഎംഎസ് കമ്പനിയിൽ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു.
‘800 കോടി സിനിമയിലെ നായകന്‍, ഇപ്പോള്‍ ഓടുന്നത് ഇഎംഐയില്‍’: ബോളിവുഡ് താരത്തിന്‍റെ വെളിപ്പെടുത്തല്‍
‘വിവാഹ മോചനം അടക്കം കാര്യങ്ങള്‍’: വൈറലായി കരീന കപൂറിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് !

Kerala Lottery Result
Tops