തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരെ നടി തബു നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
മുംബൈ: തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി തബു. ചില പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും “വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മാത്രം മതി” എന്ന രീതിയില്‍ നടി പ്രതികരിച്ചു എന്ന് പറയുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തബു തന്‍റെ ടീം മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഭിമുഖങ്ങളിലോ പൊതുവേദികളിലോ താൻ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും നടി തന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കി. “ഇത്തരം അസംബന്ധം നിര്‍ത്തണം! തബുവിന്‍റെതെന്ന രീതിയില്‍ ചില മാന്യമല്ലാത്ത പ്രസ്താവനകൾ നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണപ്പെടുന്നുണ്ട്. അവൾ ഒരിക്കലും ഇത്തരത്തില്‍ നടത്തിയിട്ടില്ലെന്നും, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ധാർമ്മികതയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും വ്യക്തമാക്കുന്നു. ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച നടിയുടെ പേരിലുള്ള ഈ വാര്‍ത്തകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും” – തബുവിന്‍റെ മാനേജ്‌മെന്‍റ് ടീം വ്യക്തമാക്കി.
അക്ഷയ് കുമാറിനൊപ്പമുള്ള ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് തിരക്കിലാണ് തബു ഇപ്പോള്‍. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവലും ചിത്രത്തിലുണ്ട്. 25 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും തബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഹേരാ ഫേരിയിലാണ് അവസാനം ഒരുമിച്ച് പ്രവർത്തിച്ചത്.
ഹോളിവുഡിലേക്കുള്ള തബുവിന്‍റെ ചുവടുവയ്പ്പായി ഡ്യൂൺ: പ്രൊഫെസി എന്ന വെബ് സീരീസ് ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സിസ്റ്റർ ഫ്രാൻസെസ്ക എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 1991 ൽ വെങ്കിടേഷിനൊപ്പം അഭിനയിച്ച കൂലി നമ്പർ 1 എന്ന തെലുങ്ക് ചിത്രത്തിലാണ് തബു തന്‍റെ ആദ്യ പ്രധാന വേഷം ചെയ്തത്. ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായി മാറി.
2024-ൽ തബു, കരീന കപൂർ ഖാനും കൃതി സനോന്‍ എന്നിവര്‍ ഒന്നിച്ചെത്തിയ ഹീസ്റ്റ് കോമഡി ക്രൂ വിജയമായിരുന്നു. മൂവരും സിനിമയിൽ ഫ്ലൈറ്റ് അറ്റൻഡന്‍റര്‍മാരായാണ് ഇതില്‍ അഭിനയിച്ചത്.
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു
മാർക്കോ 115 കോടിയിലേക്ക്: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
