kerala-logo

എന്നാലും 12 കൊല്ലം പെട്ടിയില്‍ കിടന്ന പടത്തില്‍ എന്താണ് മാജിക്ക്! തമിഴകത്തെ ഞെട്ടിച്ച് മദ ഗജ രാജ ഹിറ്റടിച്ചു!

Table of Contents


പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്ത മദ ഗജ രാജ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ആദ്യ ദിനങ്ങളിൽ കുറഞ്ഞ കളക്ഷൻ നേടിയ ചിത്രം പിന്നീട് മികച്ച കളക്ഷൻ നേടി. കുടുംബ പ്രേക്ഷകർക്കിടയിൽ ചിത്രം ഏറെ ശ്രദ്ധ നേടുന്നു.
ചെന്നൈ: പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം, ഒടുവിൽ 2025 പൊങ്കലിനാണ് മദ ഗജ രാജ ബിഗ് സ്‌ക്രീനുകളിൽ എത്തിയിരിക്കുന്നത്. 2013-ൽ റിലീസിന് ഷെഡ്യൂൾ ചെയ്തിരുന്ന ആക്ഷൻ കോമഡി സിനിമ എന്നാല്‍ ഇപ്പോഴും ബോക്സോഫീസില്‍ ഓളം ഉണ്ടാക്കി ഞെട്ടിക്കുകയാണ് തമിഴ് സിനിമ ലോകത്തെ. തിയേറ്ററുകളിൽ ഓടുന്ന മറ്റ് പൊങ്കല്‍ സിനിമകളേക്കാൾ തമിഴ്നാട്ടിലെ മദ ഗജ രാജ കാണാനാണ് പ്രേക്ഷകർ കൂടുതല്‍ എത്തുന്നത്.
ട്രാക്കിംഗ് സൈറ്റ് സാക്നില്‍കിന്‍റെ അഞ്ച് ദിവസത്തെ ബോക്സോഫീസ് കണക്ക് വച്ച് സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ഇതുവരെ ഇന്ത്യയില്‍ 25 കോടിക്ക് അടുത്ത് കളക്ഷനാണ് നേടിയത്. ആദ്യ രണ്ട് ദിനത്തില്‍ വെറും 3 കോടി വീതം നേടിയ ചിത്രം തുടര്‍ന്ന്  ഈ കളക്ഷന്‍ 100 ശതമാനത്തിലേറെ ഉയര്‍ത്തി. തുടര്‍ന്ന് വന്ന വര്‍ക്കിംഗ് ഡേയിലും ചിത്രം മികച്ച കളക്ഷനാണ് നേടിയത്.
സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാല്‍ നായകനായ ചിത്രത്തിൽ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ സന്താനം, സോനു സൂദ്, മണിവര്‍ണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, സദഗോപ്പൻ രമേഷ്, മുന്ന സൈമൺ, ജോൺ കോക്കൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെമിനി ഫിലിം സർക്യൂട്ട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പൊങ്കാലിന് കുടുംബങ്ങള്‍ക്കായുള്ള ചിരിപ്പടം എന്ന നിലയില്‍ ചിത്രം ബോക്സോഫീസില്‍ ശ്രദ്ധ നേടുന്നുവെന്നാണ് വിവരം. സന്താനത്തിന്‍റെ കോമഡികള്‍ ഏറെ ശ്രദ്ധ നേടുന്നു എന്നാണ് വിവരം. പഴയ ചിത്രം എന്നൊരു പ്രശ്നവും ഇല്ലാതെ ചിത്രത്തിലെ കോമഡികള്‍ വര്‍ക്ക് ആകുന്നുവെന്നാണ് തമിഴ് റിവ്യൂകള്‍ പറയുന്നത്.
ചിത്രം 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ തന്നെ കളക്ഷന്‍ നേടും എന്നാണ് വിവരം. ഫെബ്രുവരി ആദ്യം എത്തുന്ന വിഡാമുയര്‍ച്ചി വരെ ചിത്രത്തിന് വലിയ ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍.
സൗത്ത് ഇന്ത്യന്‍ പടങ്ങള്‍ വിജയിക്കുന്ന കാരണം പറഞ്ഞു; രാകേഷ് റോഷനെ ഏയറിലാക്കി സോഷ്യല്‍ മീഡിയ!
‘ക്ലാസ്,മാസ്, ആക്ഷന്‍.. അജിത്തിന്‍റെ ഹോളിവുഡ് ടൈപ്പ് ഐറ്റം’: വിഡാമുയര്‍ച്ചി ട്രെയിലറെത്തി, റിലീസ് ഡേറ്റായി!

Kerala Lottery Result
Tops