kerala-logo

എന്നെ ആകര്‍ഷിക്കുന്ന സൗന്ദര്യം ഉണ്ടായേക്കാം പക്ഷെ: ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ബോണി കപൂര്‍

Table of Contents


ശ്രീദേവിയുടെ വിയോഗത്തിന് ആറ് വർഷങ്ങൾക്ക് ശേഷവും, ബോണി കപൂർ തന്റെ പ്രിയപ്പെട്ട ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലനായി.
മുംബൈ: ഇന്ത്യൻ സിനിമയിലെ താര ജോഡികളായിരുന്നു നിര്‍മ്മാതാവ് ബോണി കപൂറും നടി ശ്രീദേവിയും. അവരുടെ പ്രണയകഥ വെല്ലുവിളികൾ ഏറെ നിറഞ്ഞതായിരുന്നെങ്കിലും ശ്രീദേവിയുടെ മരണം വരെ ദൃഢമായ ബന്ധമായിരുന്നു ഇത്. ശ്രീദേവിയുടെ ആകസ്മിക വിയോഗത്തിന് ശേഷം ആറ് വർഷത്തിന് ശേഷവും ബോണി കപൂർ ശ്രീദേവിയുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നു.
എബിപി ലൈവിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ ബോണി കപൂര്‍ തന്‍റെ ജീവിതത്തില്‍ ശ്രീദേവിയുടെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറയുകയും അവരുടെ ബന്ധത്തെക്കുറിച്ചുള്ള ചില അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു.
വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ വളര്‍ന്നവരായിട്ടും വർഷങ്ങളോളം തങ്ങളുടെ ബന്ധം എങ്ങനെ ശക്തമായി വളർന്നുവെന്ന് ബോണി അനുസ്മരിച്ചു. “ഞാൻ ഒരു ഉത്തരേന്ത്യൻ പഞ്ചാബിയാണ്, ശ്രീ ദക്ഷിണേന്ത്യക്കാരനാണ്. ആദ്യം എല്ലാം പെര്‍ഫെക്ടാണ് എന്ന് നമ്മുക്ക് തോന്നും, നിങ്ങളുടെ പങ്കാളിക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ കാലം പിന്നിടുമ്പോള്‍, പ്രത്യേകിച്ച് ഏഴു വർഷത്തെ ദാമ്പത്യത്തിന് ശേഷം, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ നിങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കാൻ തുടങ്ങും”
തങ്ങളുടെ ബന്ധത്തെക്കുറിച്ച് വീണ്ടും ബോണി കപൂര്‍ വാചാലനായി,“ഞങ്ങൾക്ക് പിരിയാന്‍ കഴിയുമായിരുന്നില്ല. ഞാൻ അവളുമായി അഗാഥമായ പ്രണയത്തിലായിരുന്നു, ഞാൻ അവളുമായി പ്രണയത്തിലാണ്, ഞാന്‍ മരിക്കുന്ന ദിവസം വരെ അവളുമായി പ്രണയത്തിലായിരിക്കും. അവളെപ്പോലെ സുന്ദരിയും പ്രിയപ്പെട്ടവളുമായ ഒരാൾ അവളുടെ ജീവിതം നിങ്ങളോടൊപ്പം ചെലവഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അതിലും വലിയ സന്തോഷം എന്താണ്. മറ്റ് ഏതെങ്കിലും സൗന്ദര്യത്തിലേക്ക് നോക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല; അവളായിരുന്നു എന്‍റെ എല്ലാം.” ബോണി കപൂര്‍ പറഞ്ഞു.
ഇന്നും എന്നെ ആകര്‍ഷിക്കുന്ന സുഹൃത്തുക്കളും മറ്റും ഉണ്ടാകാം എന്നാല്‍ ശ്രീദേവിയോടുള്ള തന്‍റെ സ്നേഹവും അഭിനിവേശവും കുറയ്ക്കാൻ യാതൊന്നിനും കഴിയില്ലെന്നും ബോണി പങ്കുവെച്ചു. “ആ സ്നേഹം ഒരിക്കലും ഇല്ലാതാകില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോണി കപൂറിനും ശ്രീദേവിക്കും രണ്ട് പെൺമക്കളുണ്ടായിരുന്നു, ജാൻവി കപൂർ, ഖുഷി കപൂർ, ഇരുവരും അഭിനേതാക്കളാണ്. പരേതയായ മോനാ ഷൂരിയുമായുള്ള ആദ്യ വിവാഹത്തിൽ നിന്ന് ബോണിക്ക് അർജുൻ കപൂർ, അൻഷുല കപൂർ എന്നീ മക്കളുണ്ട്.
സാരിയില്‍ സുന്ദരിയായി ജാന്‍വി; അമ്മയെപ്പോലെ എന്ന് ആരാധകര്‍
വാക്ക് പാലിച്ചു, ഒടുവില്‍ പ്രണയ കഥയുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

Kerala Lottery Result
Tops