kerala-logo

‘എവരിമാൻ ആക്ടര്‍’ പൊന്‍മാന്‍ കണ്ട് ബേസിലിനെ പുകഴ്ത്തി അനുരാഗ് കശ്യപ്

Table of Contents


ബേസിൽ ജോസഫ് നായകനായ പൊൻമാൻ ഒടിടിയിൽ മികച്ച പ്രതികരണം നേടുന്നു. അനുരാഗ് കശ്യപ് ചിത്രത്തെ പ്രശംസിച്ചു.
കൊച്ചി: ബേസിൽ ജോസഫ് നായകനായ പൊൻമാൻ അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ  മികച്ച പ്രതികരണമാണ് നേടുന്നക്. ഒടിടി റിലീസിന് ശേഷം, ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിന്‍റെ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ ശ്രദ്ധേയമാകുകയാണ്.
“എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറില്‍  ഒരാളാണ്. ഇഷ്ടപ്പെട്ടു” എന്നാണ് സംവിധായകൻ അനുരാഗ് കാശ്യപ് പൊന്‍മാന്‍ സംബന്ധിച്ച് എഴുതിയിരിക്കുന്നത്.
മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിം​ഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ കൗതുകം. 
മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിം​ഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം. നടനെന്ന നിലയില്‍ ബേസിലിന് വലിയ ബ്രേക്ക് ആണ് ഈ ചിത്രം ഉണ്ടാക്കുക. ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താനും ഇത് കാരണമായേക്കാം.
അതേസമയം ബേസിലിന്‍റെ നടനായുള്ള തമിഴ് അരങ്ങേറ്റം ഇതിനകം ഉറപ്പായിട്ടുണ്ട്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി.  തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്.
രജനി-ലോകേഷ് ചിത്രം ‘കൂലി’യുടെ ഷൂട്ടിംഗ് പൂർത്തിയായി; ഇനി തീയറ്ററില്‍ കാണാം
പാന്‍ ഇന്ത്യന്‍ റീച്ചുമായി ‘പി പി അജേഷ്’; ഒടിടിയില്‍ ബഹുഭാഷാ ട്രെന്‍സ് സെറ്റര്‍ ആയി ‘പൊന്‍മാന്‍’

Kerala Lottery Result
Tops