kerala-logo

ഐഎഫ്എഫ്കെ സമഗ്ര കവറേജ് പുരസ്കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ് വിഷ്വൽ മീഡിയ ഓൺലൈൻ വിഭാഗങ്ങളിൽ അവാർഡ്

Table of Contents


വിഷ്വൽ മീഡിയ, ഓൺലൈൻ വിഭാഗങ്ങളിൽ സമഗ്ര മാധ്യമ കവറേജിനുളള പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ഏറ്റുവാങ്ങി
തിരുവനന്തപുരം : 29–ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളങ്ങി ഏഷ്യാനെറ്റ് ന്യൂസ്. വിഷ്വൽ മീഡിയ, ഓൺലൈൻ വിഭാഗങ്ങളിൽ സമഗ്ര മാധ്യമ കവറേജിനുളള പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനും ഏറ്റുവാങ്ങി. വെള്ളിയാഴ്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന സമാപന ചടങ്ങിൽ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡിസംബർ 13നാണ് ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞത്. മേളയുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ച് ‘സിനിമാക്കാലം’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക മൈക്രോ- വെബ്‍സൈറ്റ് പുറത്തിറക്കിയിരുന്നു.
ഐഎഫ്എഫ്കെ മീഡിയ അവാർഡുകൾ

Kerala Lottery Result
Tops