kerala-logo

ഐശ്വര്യത്തിനായി നവരത്‌ന മോതിരം ഇട്ടു കിട്ടിയത് മുട്ടന്‍ പണികള്‍! കള്ളന്‍ കയറി 25 പവന്‍ കട്ടു: നടൻ ഷാജു

Table of Contents


നടന്‍ ഷാജു ശ്രീധര്‍ തന്റെ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെച്ചു. ഐശ്വര്യത്തിനായി ധരിച്ച നവരത്ന മോതിരം പ്രതിസന്ധികള്‍ക്ക് കാരണമായെന്നും വീട്ടില്‍ മോഷണം നടന്നെന്നും അഭിമുഖത്തില്‍ പറഞ്ഞു.
കൊച്ചി: മിമിക്രി വേദിയില്‍ നിന്നും സീരിയലുകളിലൂടെയും ടിവി പരിപാടികളിലൂടെയും വളര്‍ന്ന് വന്ന് ഇന്ന് സിനിമ രംഗത്തെ പരിചിതമായ മുഖമാണ് നടന്‍  ഷാജു ശ്രീധര്‍. ഏറ്റവും അവസാനമായി ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന രേഖാചിത്രത്തില്‍ ശ്രദ്ധേയമായ വേഷവും ഷാജു ചെയ്തിട്ടുണ്ട്. നടിയായ ചാന്ദിനിയാണ് ഷാജുവിന്‍റെ ഭാര്യ.
ഇപ്പോഴിതാ ജീവിതത്തിലെ ഒരു അനുഭവം പറയുകയാണ് ഷാജു. ഐശ്വര്യം ലഭിക്കും എന്ന പേരില്‍ ഒരു നവ രത്ന മോതിരം ധരിച്ചുവെന്നും അത് ധരിച്ചതില്‍ പിന്നെ പ്രതിസന്ധികളായിരുന്നവെന്നും. ഒടുക്കം വീട്ടില്‍ കള്ളന്‍ പോലും കയറിയെന്നാണ് ഒരു അഭിമുഖത്തില്‍ ഷാജു പറയുന്നത്.
നവരതനം ഇട്ടാല്‍ നല്ലത് ആണെന്ന് ആരോ എന്നോട് പറഞ്ഞു. പക്ഷേ അതിന്റെ കല്ല് മാറി പോയാല്‍ അത് ദോഷം ആണത്രേ. എനിക്കും അങ്ങനെ ആയിരുന്നെന്ന് തോന്നുന്നു. അത് ഇട്ട അന്നു മുതല്‍ വലിയ പ്രശ്നങ്ങളായിരുന്നു. ജോലികള്‍ മുടങ്ങാന്‍ തുടങ്ങി, ഷൂട്ടിന് പോകുമ്പോള്‍ എന്‍റെ ഭാഗം ആയിട്ടുണ്ടാകില്ല. മൊത്തം മുടക്കുകളായിരുന്നു മോതിരം ഇട്ട ശേഷം. പിന്നീട് വീട്ടില്‍ കള്ളന്‍ കയറി 25 പവന്‍ മോഷ്ടിച്ചു. ഈ മോഷണ മുതല്‍ കിട്ടിയില്ല. എന്നാല്‍ ഈ മോതിരവും അവര്‍ കൊണ്ടുപോയി. അതോടെ എല്ലാം ശരിയായി ഷാജു പറയുന്നു.
ഒപ്പം വീട്ടില്‍ നടന്ന മോഷണം സംബന്ധിച്ചും ഷാജു പറയുന്നുണ്ട്, കള്ളന്‍ കയറിയപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. അച്ഛനും അമ്മയും കിടക്കുന്നതിന് അടുത്തുള്ള അലമറ തുറന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്. രാലിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ സിനിമയില്‍ ഒക്കെ കാണും പോല എല്ലാം വാരിവലിച്ചു ഇട്ടിരിക്കുകയായിരുന്നു.
വാതിലൊക്കെ മലര്‍ക്കെ  തുറന്ന രീതിയിലാണ് കാണപ്പെട്ടത്. ചുമരില്‍ കുട്ടികളുടെ കാല്‍പ്പാടും മറ്റും കണ്ടു. ആദ്യം കുട്ടികളെ വീട്ടിലിറക്കി വാതില്‍ തുറന്ന് അകത്ത് കയറിയതാണ് എന്നാണ് തോന്നുന്നത്. വളരെ ആസൂത്രീതമായി നടത്തിയ മോഷണം ആയിരുന്നു. 25 പവനോളം കൊണ്ടുപോയി എന്നാല്‍ ഫോണും പൈസയും ഒന്നും എടുത്തില്ല.
വിരലടയാള വിദഗ്ധര്‍ അടക്കം വന്നു. ഒരു പട്ടിയെ വാങ്ങി വളര്‍ത്തുന്നത് നല്ലതാണ് എന്ന് പറഞ്ഞു. അത്തരത്തില്‍ നായയെ വാങ്ങി. ആദ്യം അതിനെ പുറത്താണ് വളര്‍ത്തിയത്. എന്നാല്‍ അടുത്ത വീട്ടിലെ ഒരു വളര്‍ത്ത് നായയെയ കള്ളന്മാര്‍ കൊണ്ടുപോയപ്പോള്‍ അതിനെ അകത്താക്കി –  ഷാജു തന്‍റെ അനുഭവം കൗമുദി ടിവിയുടെ അഭിമുഖത്തില്‍ പറഞ്ഞു.
‘ഉര്‍വശിയുടെ മുഖത്ത് വായിക്കാം പ്രശ്നം’: വിജയാഘോഷത്തില്‍ അതിരുകടന്ന് ബാലയ്യ, വീഡിയോ വിവാദത്തില്‍!
‘ശാലു, എന്നെ ഇതിന് അനുവദിച്ചതിന് നന്ദി’: ഹൃദയം കീഴടക്കി ശാലിനിക്ക് അജിത്തിന്‍റെ സന്ദേശം – വീഡിയോ വൈറല്‍

Kerala Lottery Result
Tops