kerala-logo

ഒരു ചുംബനം കാണിക്കാന്‍ എടുത്തത് 47 റീടേക്ക്; പക്ഷെ 6 കോടി പടം നേടിയത് ഞെട്ടിപ്പിക്കുന്ന വിജയം !

Table of Contents


ആമിർ ഖാനും കരിഷ്മ കപൂറും അഭിനയിച്ച ചുംബന രംഗം 47 തവണ റീടേക്ക് ചെയ്യേണ്ടി വന്നു, പക്ഷെ പടം വന്‍ ഹിറ്റ്
മുംബൈ: ഇന്നത്തെക്കാലത്തും സിനിമയില്‍ ചുംബന രംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും ചേര്‍ക്കുമ്പോള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ രണ്ട് വട്ടം ആലോചിക്കും. അടുത്തകാലത്ത് പല ചിത്രങ്ങളും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്‍റെ ആനിമല്‍ എന്ന സിനിമ അടക്കം അടുത്തകാലത്ത് ബോളിവുഡില്‍ വിവാദമായിട്ടുണ്ട്. ഇത്തരം രംഗങ്ങളിലെ റീടേക്ക് കഥകളും ഗോസിപ്പായി പരക്കാറുണ്ട്.
എന്നാല്‍ 90 കളില്‍ അതായത് 1996-ൽ ചിത്രീകരിച്ച ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ തവണയല്ല, 47 തവണ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 90 കളിൽ, ഇന്‍റിമേറ്റ് രംഗങ്ങൾ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു നടിക്ക് 47 തവണ ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
നിരവധി വെല്ലുവിളികൾക്കിടയില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയും ചെയ്തു.രാജാ ഹിന്ദുസ്ഥാനി ആണ് ഈ ചിത്രം. 1996 നവംബർ 15 ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിർ ഖാനും കരിഷ്മ കപൂറും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.  റിലീസ് ചെയ്തിട്ട് 29 വർഷമായ ഈ ചിത്രത്തെക്കുറിച്ച് ചില കൗതുകരമായ കാര്യങ്ങള്‍ അറിയാം.
ആമിർ ഖാന്‍റെയും കരിഷ്മ കപൂറിന്‍റെയും ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഇപ്പോഴും വളരെ ഐക്കോണിക്കായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഊട്ടിയിൽ ഈ രംഗം ചിത്രീകരിക്കുമ്പോൾ കടുത്ത തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടെ താനും ആമിർ ഖാനും തണുപ്പ് കാരണം തുടർച്ചയായി വിറയ്ക്കുകയായിരുന്നുവെന്ന് കരിഷ്മ കപൂർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അതിനാല്‍ തന്നെ ഈ ലിപ് ലോക് രംഗം പൂർണ്ണമായും പകർത്താൻ 47 റീടേക്കുകൾ ആവശ്യമായി വന്നു. ഒരു ടാക്സി ഡ്രൈവറുടെയും സമ്പന്നയായ പെൺകുട്ടിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ കഥ. ധര്‍മേഷ് ദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നദീം ശ്രാവണ്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം അന്ന് വന്‍ ഹിറ്റായിരുന്നു. 6 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം അന്നത്തെക്കാലത്ത് ബോക്സോഫീസില്‍ 78 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
ആമിർ ഖാന് 59 വയസില്‍ പുതിയ പ്രണയം; കാമുകിയുടെ പേര് പുറത്ത്, ബോളിവുഡുമായുള്ള ബന്ധം ഇതാണ് !

Kerala Lottery Result
Tops