പെബ്രുവരി 20 ന് മലയാളത്തില്‍ എത്തിയ ചിത്രം
മലയാള സിനിമയുടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലെ മാര്‍ക്കറ്റില്‍ സമീപകാലത്ത് പ്രതീക്ഷ പകരുന്ന ചില മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ് പ്രേക്ഷകര്‍ കൊണ്ടാടിയെങ്കില്‍ പ്രേമലു തെലുങ്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാര്യമായി കാണാനെത്തി. മാര്‍ക്കോ ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് 10 കോടിയിലേറെ കളക്റ്റ് ചെയ്തു. പുതിയ ചിത്രങ്ങളില്‍ പലതും മലയാളികള്‍ക്ക് പുറത്തേക്ക് എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ട്. ഈ വാരം അത്തരത്തില്‍ തിയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
പെബ്രുവരി 20 ന് മലയാളത്തില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ തമിഴ്, തെലുങ്ക് റിലീസിന് ഒരുങ്ങുന്നത്. നാളെയാണ് (14) ഇരു ഭാഷകളിലെയും റിലീസ്. തെലുങ്ക് റിലീസില്‍ ചിത്രം ഒരു പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറാവുന്നില്ല എന്നതാണ് അത്. ചിത്രം വൈകാതെ ഒടിടി റിലീസ് ആവും എന്ന നിഗമനത്തിലാണ് അവര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് 123 തെലുങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിന്റെ അവിടുത്തെ വിതരണം തെലുങ്കിലെ പ്രശസ്ത ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ്. റിലീസിന് മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ മൈത്രി മൂവി മേക്കേഴ്സിന് സാധിക്കുമോ എന്ന കാത്തിരുപ്പിലാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ഷാഹി കബീറിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന് നായകനാവുന്ന ചിത്രം എന്നതായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് യുഎസ്പി. വേറിട്ട പൊലീസ് കഥകളുമായി മലയാളി സിനിമാപ്രേമികളെ മുന്‍പും ആകര്‍ഷിച്ചിട്ടുള്ള ഷാഹി കബീര്‍ ഇക്കുറിയും അത്തരം വ്യത്യസ്തമായ ഒരു കഥയുമായാണ് എത്തിയിരിക്കുന്നത്. നവാഗതനായ ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നെന്ന് അഭിപ്രായം നേടിയിരുന്നു ചിത്രം.
ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; ‘ദാസേട്ടന്റെ സൈക്കിൾ’ തിയറ്ററുകളിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
