kerala-logo

ഓയോയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ബോളിവുഡ് താരങ്ങള്‍

Table of Contents


ബോളിവുഡ് താരങ്ങൾ ഓയോയുടെ ഓഹരികൾ വാങ്ങിയതായി റിപ്പോർട്ടുകൾ.
മുംബൈ: അഭിനേതാക്കളായ മാധുരി ദീക്ഷിത്, അമൃത റാവു, ബോളിവുഡ് നിർമ്മാതാവ് ഗൗരി ഖാൻ എന്നിവർ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ട്രാവൽ ടെക് പ്ലാറ്റ്‌ഫോമായ ഒയോയുടെ ഓഹരികൾ വാങ്ങിയതായി റിപ്പോര്‍ട്ട്.
2024 ഓഗസ്റ്റിൽ അവസാനിച്ച സീരീസ് ജി ഫണ്ടിംഗ് റൗണ്ടിൽ ഗൗരി ഖാൻ ഒയോയുടെ 2.4 ദശലക്ഷം ഓഹരികൾ വാങ്ങിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീരീസ് ജി ഫണ്ടിംഗ് റൗണ്ട് വഴി നിക്ഷേപകരുടെ കൺസോർഷ്യത്തിൽ നിന്ന് ഓയോ 1,400 കോടി രൂപ സമാഹരിച്ചതായി പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഗൗരി ഖാൻ  ഇതില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേ സമയം വിവിധ കമ്പനികളുടെ ഐപിഒകളില്‍ മികച്ച വരുമാനം ലക്ഷ്യമിട്ട് അഭിനേതാക്കളും സെലിബ്രിറ്റികളും തങ്ങളുടെ നിക്ഷേപം നടത്തുന്നത് ബോളിവുഡില്‍ പതിവായിട്ടുണ്ട്. വളർച്ചയുള്ള സ്റ്റാർട്ടപ്പുകളിലാണ് പലരും നിക്ഷേപം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേ സമയം ഒയോ തന്നെ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിത്തും ഭര്‍ത്താവും മറ്റ് ചില നിക്ഷേപകരും ചേര്‍ന്ന്   വെളിപ്പെടുത്താത്ത മൂല്യനിർണയത്തിൽ ഒയോയുടെ 2 ദശലക്ഷം ഓഹരികൾ വാങ്ങിയെന്നാണ് പറയുന്നത്.
മറ്റൊരു ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അമൃത റാവുവും അവരുടെ ഭർത്താവ് പ്രശസ്ത റേഡിയോ ജോക്കി അൻമോൽ സൂദും സെക്കൻഡറി മാർക്കറ്റിൽ നിന്നും ഒയോയുടെ ഓഹരികള്‍ വാങ്ങിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.
അതേ സമയം ന്യൂവാമ വെൽത്ത് അടുത്തിടെ 100 കോടി രൂപയുടെ ഒയോ ഓഹരികൾ ഒരു ഷെയറൊന്നിന് 53 രൂപ നിരക്കിൽ അതിന്‍റെ നിക്ഷേപകർക്ക് വേണ്ടി ഒരു സെക്കൻഡറി ഇടപാടിലൂടെ സ്വന്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
“എന്‍റെ സീരിസില്‍ നിന്നും കടം എടുത്തതല്ലെ ആ പടം” ലക്കി ഭാസ്കര്‍ നിര്‍മ്മാതാവിന് ബോളിവുഡില്‍ നിന്നും തിരിച്ചടി

Kerala Lottery Result
Tops