തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷത്തിൽ തളപതി വിജയ് പങ്കെടുത്തു. കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയ താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തു.
ചെന്നൈ: തമിഴ്നാട്ടിലെ വിശേഷ ദിവസമായ പൊങ്കല്‍ ആഘോഷം കഴിഞ്ഞ ദിവസമായിരുന്നു. നിരവധി സിനിമാ താരങ്ങൾ പൊങ്കൽ ആശംസകൾ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ശിവകാർത്തികേയൻ കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് എല്ലാവർക്കും പൊങ്കൽ ആശംസകൾ നേർന്നിരുന്നു.
ഇതുപോലെ അരുണ് വിജയ് തന്റെ പൊങ്കൽ ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചു. ഇതിന് പിന്നാലെ നടൻ തളപതി വിജയ് ഒരു പൊങ്കല്‍ ആഘോഷത്തിൽ പങ്കെടുത്ത വീഡിയോ പുറത്തുവന്നു. അദ്ദേഹത്തോടൊപ്പം കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പങ്കെടുത്തു.
വിജയ്‍യുടെ മാനേജർ ജെഗദീഷ് പളനിസാമിയുടെ പ്രൊഡക്ഷന്‍ ഹൗസായ ദി റൂട്ട് ഓഫീസില്‍ നടന്ന ആഘോഷത്തിലാണ് വിജയ് പങ്കെടുത്തത്. ഇത് കീർത്തി സുരേഷിന് വിവാഹശേഷമുള്ള ആദ്യ പൊങ്കലായതിനാൽ ഭര്‍ത്താവ് ആന്‍റണിക്കൊപ്പം കീര്‍ത്തി സജീവമായി ആഘോഷത്തിലുണ്ടായിരുന്നു. കല്ല്യാണി പ്രിയദര്‍ശന്‍, നടൻ കതിര്, മമിത ബൈജു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
അപ്രതീക്ഷിതമായാണ് വീഡിയോയില്‍ വിജയ് കടന്നുവരുന്നത്. തുടർന്ന് വിവിധ ഗെയിമുകൾ നടക്കുന്നത് കാണാം. കലശം പൊട്ടിക്കൽ, മ്യൂസിക്കൽ ചെയർ പോലുള്ള മത്സരങ്ങളിൽ കീർത്തി സുരേഷും നടിമാരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ജെഗദീഷ് പളനിസാമി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയിൽ വിജയ് പ്രിന്‍റഡ് ഷര്‍ട്ടും ഗംഭീര ഹെയര്‍ സ്റ്റെലിലുമാണ് എത്തിയത്. അതിഗംഭീരമായി പ്രകടനം നടത്തി. വീഡിയോയുടെ പശ്ചാത്തല സംഗീതമായി വിജയകാന്തിന്‍റെ “നീ പൊട്ടുവച്ച തങ്ക കുടം ഊരിന് നീ മകുടം” എന്ന ഗാനമാണ്.
A post shared by The Route (@therouteofficial)
വിജയ് ഇപ്പോൾ തന്റെ 69-ാം ചിത്രത്തിൽ അഭിനയിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്‍ക്കൊപ്പം പൂജ ഹെഗ്ഡെ അഭിനയിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം കെവിഎൻ പ്രൊഡക്ഷൻസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജഗദീഷ് സഹനിര്‍മ്മാതാവാണ്. അനിരുദ്ധ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു.
300 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയിനൊപ്പം ബോബി ഡിയോൾ, ഗൗതം മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.
പൊങ്കലിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. പൊങ്കൽ അവധിക്ക് ശേഷം തളപതി 69 ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കും. ചിത്രം ഒക്ടോബർ മാസത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങിയ വിജയ്‍യുടെ അവസാന ചിത്രമാണ് ഇത്.
‘വിജയ് 5 തവണ കണ്ടു’; ‘ദളപതി 69’ ആ ബാലയ്യ ചിത്രത്തിന്‍റെ റീമേക്ക്? നടന്‍റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച
സിനിമ നീളുന്നു, ഒടുവില്‍ വിജയ്‍യുടെ മകന് സഹായഹസ്‍തവുമായി അജിത്ത്
