kerala-logo

ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

Table of Contents


ദാദാ സാഹബ് ‌ഫാൽക്കെ പുരസ്‍കാര ജേതാവായ ചലച്ചിത്രകാരൻ ആണ് ശ്യാം ബെനഗൽ.
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു.  അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ‌ ഫാൽക്കെ പുരസ്‍കാരം നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.
പത്‍മശ്രീ, പത്മഭൂഷണ്‍ പുരസ്‍കാരങ്ങള്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്. തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം വിഭാഗങ്ങളിലും ദേശീയ പുരസ്‍കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Read More: രശ്‍മിക പഠിച്ച താരം, പ്രഭാസ് സിനിമയ്‍ക്ക് പുറത്തും മിടുക്കൻ, സായ് പല്ലവി ഡോക്ടര്‍, നടീനടൻമാരുടെ യോഗ്യതകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops