kerala-logo

ജയസൂര്യ- വിനായകൻ കോമ്പോയിൽ ഫാന്റസി കോമഡി ചിത്രം; സിനിമയ്ക്ക് ആരംഭം

Table of Contents


വിനായകൻ്റെ വളരെയേറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക.
സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ്- ഇർഷാദ് എം ഹസ്സൻ നയിക്കുന്ന നേരമ്പോക്ക് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിനായകൻ്റെ വളരെയേറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംത്തു രുത്തിയിൽ വച്ചു നടന്നു. ജയസൂര്യയും വിനായകനും മറ്റു പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പൂജാ വേളയിൽ സന്നിഹിതരായി. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
‘ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം’; വെളിപ്പെടുത്തി എമ്പുരാൻ പോസ്റ്റർ, ആവേശത്തിരയിൽ ആരാധകർ
ജെയിംസ് സെബാസ്റ്റിയൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജയസൂര്യ വിനായകൻ എന്നിവർക്കൊപ്പം ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇന്ന് മുതൽ ചിത്രികരണം ആരംഭിക്കുന്ന ഈ സിനിമയുടെ എക്സികുട്ടീവ് പ്രൊഡ്യൂസർ – സുനിൽ സിങ്, സജിത്ത് പി വൈ, ഛായാഗ്രഹണം- വിഷ്ണു ശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, മ്യൂസിക് – ഷാൻ റഹ്‌മാൻ, ആര്ട്ട് ഡയറക്ടർ – മഹേഷ്‌ പിറവം, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, വസ്ത്രാലങ്കാരം – സിജി നോബിൾ തോമസ് , മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ് – രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, സംഘട്ടനം – ഫിനിക്‌സ് പ്രഭു , വിഎഫ്എക്സ് – മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, ഡിസൈൻസ് – യെല്ലോ ടൂത്ത്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Kerala Lottery Result
Tops