kerala-logo

‘ജയിലര്‍ 2’ ല്‍ ശിവണ്ണയ്ക്ക് പകരം ആ താരം? സൂചനകള്‍ ഇങ്ങനെ

Table of Contents


14-ാം തീയതിയാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14 നാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജയിലറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ കാസ്റ്റിംഗ് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ജയിലറിന്‍റെ വിജയത്തില്‍ രജനിയുടെ സാന്നിധ്യം പോലെ തന്നെ ചിത്രത്തിന്‍റെ മറ്റ് കാസ്റ്റിംഗുകളും കാരണമായിരുന്നു. വിനായകന്‍റെ അതിഗംഭീര പ്രതിനായക വേഷത്തിനൊപ്പം ചിത്രത്തിലെ അതിഥിവേഷങ്ങളും വിജയത്തില്‍ പങ്ക് വഹിച്ചിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്രോഫുമായിരുന്നു ചിത്രത്തിലെ പ്രധാന അതിഥി താരങ്ങള്‍. രണ്ടാം ഭാഗത്തില്‍ ഇവര്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ഒരാള്‍ ഉണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ എത്തുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവ രാജ്കുമാര്‍ ജയിലര്‍ 2 ല്‍ ഉണ്ടാവില്ലെന്നും പകരം തെലുങ്ക് താരം നന്ദാമുരി ബാലകൃഷ്ണയാവും എത്തുക എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജയിലര്‍ ആദ്യ ഭാഗത്തില്‍ ബാലയ്യയെ അഭിനയിപ്പിക്കണമെന്ന് നെല്‍സണ്‍ ദിലീപ്കുമാറിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കൃത്യ സമയത്ത് ബാലയ്യയെ സമീപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള ആളാണ് ബാലകൃഷ്ണ. അദ്ദേഹം കൂടി എത്തിയാല്‍ ജയിലര്‍ 2 കൂടുതല്‍ ആവേശം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യം.
ALSO READ : സംഗീതം വിഷ്‍ണു വിജയ്; ‘പ്രാവിന്‍കൂട് ഷാപ്പി’ലെ വീഡിയോ ഗാനം എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops