kerala-logo

ജയ് മഹേന്ദ്രന് ശേഷം സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്നു; രസകരമായ പ്രോമോ വീഡിയോ

Table of Contents


മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ എത്തും
ഏറെ പ്രേക്ഷക പ്രീതി നേടിയ ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന് ശേഷം ദേശീയ, സംസ്ഥാന അവാർഡ് ജേതാവ് രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ രസകരമായ മേക്കിംഗ് വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന്റെ ഷോ റണ്ണറും നിർമ്മാതാവും തിരക്കഥാകൃത്തും രാഹുൽ റിജി നായരായിരുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ വെബ് സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെയും രാഹുൽ അവതരിപ്പിച്ചിരുന്നു.
ഇക്കുറി വെബ് സീരീസിൽ നിന്ന് മാറി സിനിമയുമായി ആണ് രാഹുൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പുതിയ ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിടും. സംവിധായകൻ തന്നെയാണ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം തിരക്കഥ എഴുതി നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ കൈയടികൾ നൽകിയ കേരള ക്രൈം ഫയൽസ് (സീസൺ 1), സോണി ലിവിലൂടെ പുറത്തുവന്ന ജയ് മഹേന്ദ്രൻ എന്നീ വെബ് സീരീസുകൾക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ സംരംഭമാണിത്. ഏറെ രസകരമായ സംഭാഷണങ്ങൾ നിറഞ്ഞ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. വാർത്താപ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
A post shared by First Print Studios (@firstprintstudios)

ALSO READ : ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’; റാഫി മതിര സംവിധാനം ചെയ്യുന്ന ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops