ടീം ഗുണ്ടിന്‍റെ പുതിയ ചിത്രം ‘അനന്തമഹാസംഭവം’ യൂട്യൂബിൽ ശ്രദ്ധ നേടുന്നു. കണ്ണൂരിലെ നാട്ടിൻപുറത്തെ മരണവും തുടർന്നുള്ള നർമ്മം കലർന്ന സംഭവങ്ങളും സിനിമ പറയുന്നു.
കണ്ണൂര്‍: വടക്കൻ കേരളത്തിന്റെ തന്നതായ ഭാഷാശൈലിയിൽ ഷോര്‍ട്ട് വീഡിയോ വഴി യൂട്യൂബിൽ തങ്ങളുടെതായ സ്ഥാനം പ്രേക്ഷകർക്കിടയിൽ നേടിയെടുത്ത ടീം ഗുണ്ടിന്‍റെ ഏറ്റവും പുതിയ ഫിലിം ‘അനന്തമഹാസംഭവം’ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ഒരു നാട്ടിൻപുറത്തെ വീട്ടിൽ സംഭവിക്കുന്ന മരണവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും നർമം കലർത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ‘ടീം ഗുണ്ട്’ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 7ന് യൂട്യൂബില്‍ സ്ട്രീമിങ് ചെയ്ത ‘അനന്തമഹാസംഭവം’ രണ്ടു ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടിട്ടുള്ളത്.
അജിത്ത് പുന്നാട് കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മറിമായം ഉണ്ണിരാജ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അങ്ങിങ്ങായി നാട്ടിൻപുറത്തെ രാഷ്ട്രീയവും, കച്ചവടമനോഭാവവും, നഷ്ടപ്രണയവുമൊക്കെ ഉൾക്കൊള്ളിച്ചു പോവുമ്പോഴും കഥയുടെ ക്ലൈമാക്സ് ഭാഗം ഒരു വിങ്ങലായി മുഴുവൻ കൈയ്യടിയും നേടി.
‘മലബാർ മാറ്റിനി’യുടെ പ്രൊഡക്ഷനിൽ വിശ്വനാഥൻ വേങ്ങര നിർമിച്ച ചിത്രത്തിന്റെ മ്യൂസിക് നിർവഹിച്ചിരിക്കുന്നത് അജയ് ആണ്, ക്യാമറ എഡിറ്റിംഗ്- പ്രജിത് ഐമാക്സ്. സൂര്യ ശ്യാം ഗോപാൽ ആലപിച്ച ‘അകതാരിൻ ആകാശം’ എന്ന ഗാനം റിലീസിന് മുൻപ് തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടീം ഗുണ്ടിന്‍റെ ലെ സ്ഥിരം അഭിനേതാക്കളെകൂടാതെ അനീഷ് ചെമ്മരത്തി, ധനേഷ് കോളിയാട്, ബിജൂട്ടൻ, ലീല,സംഗീത ബൈജു, രാജീവ് പാലയോട്, രാജീവൻ പറേങ്ങാട്, കുട്ടൻ(വാവാച്ചി), പ്രിനു പടിയൂർ, പ്രകാശൻ കാഞ്ഞിരോട്, പത്മനാഭൻ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
‘രോമാഞ്ചമാണെങ്കിലും കുളിരാണെങ്കിലും പച്ചത്തെറി കേൾക്കും, പണി വാങ്ങിക്കും’: പാർവതി ആര്‍ കൃഷ്ണ
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ അഭിനയ അരങ്ങേറ്റം: ‘മോഹം’ എത്തി, അഭിനന്ദനവും വിമര്‍ശനവും!