kerala-logo

തിയറ്ററില്‍ മിസ് ആയോ? ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ഒടിടിയില്‍ എത്തി

Table of Contents


കഴിഞ്ഞ മാസം തിയറ്ററുകളില്‍ എത്തിയ ചിത്രം
മലയാളത്തില്‍ സമീപകാലത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നാരായണീന്‍റെ മൂന്നാണ്മക്കള്‍. മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം നിർമ്മിച്ച ചിത്രമാണിത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഫെബ്രുവരി 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢി നിറഞ്ഞതുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.
നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി. പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെ എസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ.
ALSO READ : രസകരമായ കഥയുമായി ‘വത്സല ക്ലബ്ബ്’; ഫസ്റ്റ് ലുക്ക് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops