kerala-logo

‘ദക്ഷിണ- ഉത്തരേന്ത്യകളെ ഒന്നിപ്പിക്കുന്ന ബ്രോ’; ഹനുമാൻകൈൻഡിന്‍റെ പുതിയ വീഡിയോയും വൈറൽ 2 ദിവസം കൊണ്ട് 5 മില്യൺ

Table of Contents


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണങ്ങളാണ് മ്യൂസിക് വീഡിയോയെ വേറിട്ടതാക്കുന്നത്
ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടിനെ മലയാളികളില്‍ത്തന്നെ വലിയൊരു വിഭാഗം ആദ്യമായി അറിയുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തെത്തിയ ബിഗ് ഡോഗ്സ് (Big Dawgs) എന്ന മ്യൂസിക് വീഡിയോയിലൂടെ ആയിരുന്നു. എന്നാല്‍ വീഡിയോ ആഗോള ട്രെന്‍ഡിംഗില്‍ എത്തിയതോടെയാണ് മലയാളികളും ഈ റാപ്പറെക്കുറിച്ച് അറിഞ്ഞത്. ബിഗ് ഡോഗ്സിന് ഏഴ് മാസം കൊണ്ട് യുട്യൂബില്‍ ലഭിച്ചത് 21 കോടിയിലേറെ കാഴ്ചകള്‍ ആയിരുന്നു. അതിനാല്‍ത്തന്നെ ഹനുമാന്‍കൈന്‍ഡിന്‍റെ അതിന് ശേഷമെത്തുന്ന ഗാനത്തിനായുള്ള കാത്തിരിപ്പ് ലോകമാകമാനമുള്ള റാപ്പ് പ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഇപ്പോഴിതാ രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയ ആ ഗാനത്തിലൂടെ ഒരിക്കല്‍ക്കൂടി ലോകം കീഴടക്കുകയാണ് ഹനുമാന്‍കൈന്‍ഡ്.
റണ്‍ ഇറ്റ് അപ്പ് എന്ന പുതിയ ഗാനം അവതരണത്തില്‍ ബിഗ് ഡോഗ്സില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. ഹനുമാന്‍കൈന്‍ഡിന്‍റെയും പശ്ചാത്തലത്തിന്‍റെയുമൊക്കെ എനര്‍ജി അതേപോലെ നില്‍ക്കുമ്പോള്‍ അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ മാറ്റമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളുടെ അവതരണങ്ങളാണ് മ്യൂസിക് വീഡിയോയെ വേറിട്ടതാക്കുന്നത്. സ്വന്തം മണ്ണിലെ മനുഷ്യരെക്കുറിച്ചും അവിടുത്തെ കലാകാരന്മാരെക്കുറിച്ചും ആ പാരമ്പര്യത്തിലൂടെ കിട്ടുന്ന ഊര്‍ജ്ജത്തെക്കുറിച്ചുമൊക്കെ പുതിയ ഗാനം പറയുന്നുണ്ട്. ഒപ്പം വര്‍ഗപരമായ അതിജീവനത്തിന്‍റേതായ സൂചനകളുമുണ്ട്.
കേരളത്തിന്‍റെ കളരിപ്പയറ്റും ഗരുഡന്‍ പറവയും തെയ്യവും വെള്ളാട്ടവും ചെണ്ടമേളവുമൊക്കെയുള്ള വീഡിയോയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മര്‍ദാനി ഖേല്‍, പഞ്ചാബി- സിഖ് ആയോധനകലയായ ഗട്ക, മണിപ്പൂരി ആയോധനമുറയായ തംഗ് ത എന്നിവയുമുണ്ട്. ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് വലിയ പ്രതികരണം നേടാന്‍ ഇക്കാരണം കൊണ്ടുതന്നെ ഗാനത്തിന് ആയിട്ടുണ്ട്. ഒപ്പം അന്തര്‍ദേശീയ ആസ്വാദകരും ഈ സമീപനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വിഭജിക്കാന്‍ തൊഴിലില്ലാത്ത ഭൂരിഭാഗം പേരും ശ്രമിക്കുന്ന കാലത്ത് അതിനം ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്ന സഹോദരനെന്നാണ് ഹനുമാന്‍കൈന്‍ഡിനെക്കുറിച്ച് വീഡിയോയ്ക്ക് താഴെയുള്ള ഒരു കമന്‍റിന്. ഈ കമന്‍റിന് മാത്രം 35,000 ല്‍ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ALSO READ : ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് ‘പിദായി’

Kerala Lottery Result
Tops