kerala-logo

നട്ടി നടരാജ് നായകന്‍; ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ‘സീസോ’ 3 ന്

Table of Contents


തിരക്കഥ, സംവിധാനം ഗുണ സുബ്രഹ്‍മണ്യം
കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും ജനപ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘സീസോ’ ജനുവരി 3 ന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്‍മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക. എസ്. ചരൻ കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴല്‍കള്‍ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. എഡിറ്റർ: വിൽസി ജെ ശശി, ഛായാഗ്രഹണം: മണിവണ്ണൻ, പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്റ്യൂംസ്: വി. മുത്തു, കൊറിയോഗ്രഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടി. രാജൻ, സ്റ്റിൽസ്: മണികണ്ഠൻ, പി.ആർ.ഒ: ജെ. കാർത്തിക് (തമിഴ്), പി. ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; ‘ലവ്‍ഡെയില്‍’ ട്രെയ്‍ലര്‍ എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops