നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി ടെസ്റ്റ്’ എന്ന സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു. സ്പോർട്സ് ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഏപ്രിൽ 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
ചെന്നൈ: ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ദ ടെസ്റ്റ്. ഒരു സ്പോര്‍ട്സ് ഫാമിലി ഡ്രാമയാണ് ചിത്രം എന്നതാണ് പുറത്തുവന്ന വാര്‍ത്ത. വന്‍ താര നിരയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. നയന്‍താര, മാധവന്, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ റീലീസ് ഡേറ്റ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. നേരത്തെ 2024 മെയ് മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. 2024 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.
ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുകയാണ്. നെറ്റ്ഫ്ലിക്സിന്റെ 2025ലെ ലിസ്റ്റില്‍ ടെസ്റ്റും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ചിത്രത്തിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അനുസരിച്ച് ടെസ്റ്റ് ചിത്രം ഏപ്രില്‍ നാലിന് പുറത്തിറങ്ങും.
ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. നടന് സിദ്ധാര്‍ത്ഥിന്റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.
ഒഡീഷയിൽ മഹേഷ് ബാബുവും പൃഥ്വിരാജും; ആമസോണ്‍ വനത്തെ അനുസ്മരിപ്പിക്കും സെറ്റ് തീര്‍ത്ത് കാത്തിരുന്ന് രാജമൗലി
തിയേറ്റർ ചിരിപൂരമാകാൻ പരിവാർ : ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.
